ഉപ്പാന്റെ ചങ്കും, മുത്തുമാണ് ഈ കൊച്ചുസുന്ദരി!‍

‘നീ ഉപ്പാന്റെ ആരാണ്..? മുത്താണോ..? ചങ്കാണോ?..’ ഇതാണ് ചോദ്യം. ഇനി ഉത്തരം: ‘ചങ്കുമാണ്, മുത്തുമാണ്.’ സോഷ്യൽ ലോകത്തിന്റെ മനംകവർന്നിരിക്കുകയാണ് ഇൗ സുന്ദരിക്കുട്ടി. കാതുക്കുത്തിയാൽ സുന്ദരിയാകുെമന്ന് പറഞ്ഞ് മലയാളിയുടെ മനസിൽ ചിരിയും സ്നേഹവും നിറയ്ക്കുകയാണ് ഇവൾ. അച്ഛനും മകളും തമ്മിലുള്ള ഇൗ സംഭാഷണം സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ വിഡിയോ വൈറലായി.

വല്യ വലിപ്പമൊന്നും വേണ്ട, ഒരു ചെറിയ കമ്മൽ വേണമെന്നാണ് ഇൗ കുഞ്ഞ് അച്ഛനോട് പറയുന്നത്. കാതുകുത്തേണ്ട എന്ന് പറയുമ്പോൾ മുഖത്ത് ചെറിെയാരു നീരസം പ്രകടിപ്പിച്ചിട്ട് ഇൗ കുഞ്ഞ് പറയുന്നുണ്ട്. ‘കാതു കുത്തിയാൽ മാത്രമേ സുന്ദരിയാകൂ. അല്ലേ അമ്മേ..’ സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും ഇൗ ചോദ്യം മലയാളി നെഞ്ചേറ്റുകയാണ്. വിഡിയോ കാണാം.