പാട്ടിന് ചുണ്ടനക്കിയതേ ഉള്ളൂ, ലോകം മുഴുവൻ‌ ഇവളുടെ 'ഫാൻ'‍

ലോകമാകമാനമുള്ള സംഗീതപ്രേമികളുടെ ഇഷ്ടം നേടിയെടുത്തിരിക്കുകയാണ് ഈ മാലാഖക്കുട്ടി. രണ്ട് വയസ്സേയുള്ളൂ ഈ കൊച്ചുമിടുക്കിക്ക്, എന്നാൽ കക്ഷിയുടെ ഒരു വിഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഇഷ്ടം കണ്ടാൽ ഞെട്ടിപ്പോകും. അനുനിമിഷം ആരാധകർ കൂടിക്കൊണ്ടിരിക്കുകയാണ് ഈ രണ്ട് വയസ്സുകാരിക്ക്. ഒരു പാട്ടിന് ചുണ്ടനക്കി ഒന്നഭിനയിച്ചതേയുള്ളൂ മൈല എന്ന സുന്ദരിക്കുട്ടി. ആ ഒരൊറ്റ വിഡിയോ കൊണ്ട് ലോകമാകെ ആരാധകരെ നേടിയെടുത്തിരിക്കുകയാണിവൾ.

മറൂൺ 5 ബാന്റിന്റെ ഗേൾസ് ലൈക്ക് യൂ എന്ന ഗാനത്തിന് ലിപ് സിങ്ക് ചെയ്താണ് ഈ കൊച്ചു മിടുക്കി പ്രശസ്തയായത്. റോസ് നിറത്തിലുള്ള ഒരു ടവ്വലിൽ പൊതിഞ്ഞ് കുഞ്ഞ് മൈലയെ എടുത്തിരിക്കുന്ന അച്ഛനുമുണ്ട് അവൾക്ക് കൂട്ടിന്. പാട്ടിനൊത്ത് അച്ഛനും ചുണ്ടനക്കുന്നുണ്ട്. എന്നാൽ മൈലയുടെ മിടുക്കിന് മുന്നിൽ അച്ഛൻ ഒന്നുമല്ല. ഒരു തട്ടും തടവുമില്ലാതെ താളത്തിനനുസരിച്ച് അവളുടെ ലിപ് സിങ്ക് കിടുവാണെന്നാണ് ആരാധകർ പറയുന്നത്.

അച്ഛനുമൊത്ത് കണ്ണാടിൽ നോക്കിയുള്ള ഈ സൂപ്പർ പ്രകടനം അമ്മയാണ് മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചത്. കുളിക്കുന്നതിന് മുൻപുള്ള ചെറിയ ലിപ്സിങ്ക് യുദ്ധം എന്ന കുറിപ്പോടെയുള്ള വിഡിയോ നിമിഷനേരം കൊണ്ടാണത് വൈറലായത്.. ധാരാളം ആളുകൾ ഈ ഒരൊറ്റ വിഡിയോ കണ്ട് മൈലിയുടെ ആരാധകരായി. മറൂൺ 5ലെ പ്രധാന ഗായകനായ ആഡം ലെവിനും, മറൂൺ 5 ബാന്റും കൊച്ചു മിടുക്കിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

View this post on Instagram

A little post bath lip sync battle last night❤️ Myla is one heck of a lip syncer😂 @adamlevine @maroon5 @theellenshow Instagram: @mydarlingmyla Twitter:@TrinaWesson YouTube: http://www.youtube.com/c/WhatUpWithTheWesson's

A post shared by T r i n a (@mydarlingmyla) on