ദേഷ്യവും ടെൻഷനും കുട്ടിയുടെ മേൽ തീർക്കാറുണ്ടോ? കാണാം ഈ വിഡിയോ, Lakshmi Girish Kurup, Viral post, video, Control anger, Kids, Parents, Manorama Online

ദേഷ്യവും ടെൻഷനും കുട്ടിയുടെ മേൽ തീർക്കാറുണ്ടോ? കാണാം ഈ വിഡിയോ

ജോലിയുടേയും വീട്ടിലെ പ്രശ്നങ്ങളുടേയുമൊക്കെ ഫ്രസ്ട്രേഷൽ പല അമ്മമാരും തീർക്കുക പാവം കുഞ്ഞുങ്ങളോടാകും. അച്ഛനമ്മമാരോടും ഭർത്താവിനോടും തോന്നുന്ന ചെറിയ പിണക്കങ്ങളും ദേഷ്യവുമൊക്കെ പൊട്ടിത്തെറികളായി കുഞ്ഞുങ്ങളുടെ മേൽ ഇറക്കിവയ്ക്കുന്ന അമ്മമാർ ധാരാളമുണ്ട്. ആകെ ടെൻഷനായിരിക്കുന്ന നേരത്താകും കുട്ടി കുറുമ്പുമായി എത്തുക. പിന്നെ ഉണ്ടായിരുന്ന ദേഷ്യവും ടെൻഷനുമൊക്കെ കുട്ടിയുടെ മേലാകും തീർക്കുക. അവനു നേരെ പൊട്ടിത്തെറിച്ച് രണ്ട് പൊട്ടീരും കൊടുത്താവും അത് അവസാനിക്കുക. മക്കള്‍ ഇങ്ങനെ ഹൈപ്പർ ആക്ടീവാകുമ്പോൾ നമുക്കുണ്ടാകുന്ന ദേഷ്യം എങ്ങനെ നിയന്ത്രി‌ക്കാം? ലക്ഷ്മി ഗിരീഷ് കുറുപ്പ് എന്ന യുവതി പങ്കുവച്ച വിഡിയോ എല്ലാ മാതാപിതാക്കളും കാണുന്നത് വളരെ പ്രയോജനം ചെയ്യും.

നിങ്ങളുടെ ഈ ദേഷ്യപ്പെടൽ കുഞ്ഞിനെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? ദേഷ്യപ്പെടുമ്പോഴുണ്ടാകുന്ന നിങ്ങളുടെ മുഖഭാവം പോലും കുട്ടികളെ പ്രതികൂലമായി ബാധിക്കും. പഠനങ്ങൾ പറയുന്നത് ഇത് മാനസികമായി മാത്രമല്ല കുട്ടിയുടെ ശാരീരികമായ പ്രതിരോധശേഷിയെ 40 ശതമാനം വരെ ഇത് പ്രതികൂലമായി ബാധിക്കുമത്രേ.

ലക്ഷ്മി പറയുന്ന ഈ ടിപ്സുകൾ ഇത്തരം അമ്മമാർ ഒന്നു പരീക്ഷിച്ചു നോക്കുക. തന്റെ അനുഭവത്തിൽ നിന്നാണ് ഈ ടിപ്സുകൾ അവർ പങ്കുവയ്ക്കുന്നത്. കുഞ്ഞിനോട് ഒരിക്കലും നിന്നിട്ട് ദേഷ്യപ്പെടരുത്. അഥവാ ദേഷ്യപ്പെടേണ്ട സന്ദർഭം ഉണ്ടായാൽ നിങ്ങൾ ഇരിക്കുകയോ അവന്റെ ഉയരത്തിനൊപ്പം കുനിഞ്ഞ് നിൽക്കുകയോ ചെയ്യുക. ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ നിങ്ങളുടെ മുഖം അത് കുട്ടികളെ മാനസികമായി തളർത്തും. ആ ഭാവം മക്കൾ നിന്നീട് അനുകരിക്കുകയും ചെയ്യാം.

ലക്ഷ്മി ഗിരീഷ് കുറുപ്പ് പങ്കുവച്ച വിഡിയോ കാണാം

Summary : Lakshmi Girish Kurup, Viral video, Control anger