റൊണാൾഡോ... ഇതാണ് മക്കളേ ഡബ്സ്മാഷ്!

ലോകം കാൽപ്പന്തിന്റെ ആവേശത്തിൽ തിമിർക്കുമ്പോൾ കമന്ററിയുടെ ആവേശ കൊടുമുടിയിൽ എത്തിക്കുന്ന ഷൈജു ദാമോദരന്റെ കമന്ററിക്കു ഡബിമാഷ് ചെയ്ത് ശ്രദ്ധേയരാകുകയാണ് രണ്ടു കുട്ടിക്കുറുമ്പൻമാർ.

റഷ്യൻ ലോകകപ്പിലെ ആദ്യ കളിയിൽ സ്പെയിനിനെതിരെ ഹാട്രിക്കടിച്ച റൊണോയുടെ കളിയാവേശമാണ് വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. റൊണാൾ ഡോ....എന്ന് ആവേശത്തിൽ ഇരിപ്പിടിത്തിൽ നിന്ന് ചാടി എണീറ്റാണ് ഡബ്മാഷ് ചെയ്തിരിക്കുന്നത്. പോർച്ചുഗൽ കളിയിൽ നിന്നും പുറത്തായെങ്കിലും വിഡിയോ ഇപ്പോഴും സൂപ്പർ ഹിറ്റാണ്.