സിൽവസ്റ്റർ സ്റ്റാലനെ മലർത്തിയടിച്ച് കുഞ്ഞിപ്പയ്യൻ! 

വ്യായാമം ആരോഗ്യത്തിന് വളരെ ആവശ്യമാണ്. അത് ഈ കുട്ടിക്കുറുമ്പന് നന്നായിട്ടറിയാം. അതല്ലേ കഷ്ടപ്പെട്ട് ഇത്രയും കഠിനമായ വ്യായാമമുറകൾ ഒരു മടിയുംകൂടാതെ കക്ഷി ചെയ്യുന്നത്. മുതിർന്നവർക്കു ചെറിയ വ്യായാമങ്ങൾ തന്നെ ചെയ്യാൻ മടിയാകുമ്പോഴാണ് ഈ കുഞ്ഞ് ടിവി നോക്കി കിടുവായി എക്സർസൈസ് ചെയ്യുന്നത്. അതും കടുകട്ടി വ്യായാമമുറകൾ പുട്ടുപോലെ ചെയ്യുന്നത് കണ്ട് അന്തംവിട്ടിരിക്കുകയാണ് പലരും.

സിൽവസ്റ്റർ സ്റ്റാലന്‍ നായകനായ റോക്കി എന്ന ചിത്രത്തിലെ രംഗങ്ങൾ നോക്കിയാണീ കിടിലൻ വ്യായാമം. ആ ചിത്രം കുട്ടിക്ക് കാണാപാഠമാണെന്ന് വ്യക്തം. ഓരോ രംഗവും നായകൻ ചെയ്യുന്നതിന് മുമ്പേതന്നെ അവൻ ചെയ്തിരിക്കും. ചിലതൊക്കെ കണ്ടാൽ നായകനേക്കാൾ നന്നായില്ലേയെന്ന് പോലും തോന്നിപ്പോകും. അത്രയും നേരം കഠിന വ്യായാമ മുറകൾ ചെയ്തിട്ടും ഒരു ക്ഷീണവുമില്ലാതെ നിൽക്കുന്ന ഈ കുരുന്നിന്റെ വിഡിയോയ്ക്ക് ആരാധകരേറെയാണ്.

ബോക്സിംഗ് പ്രമേയമായി സിൽവസ്റ്റർ സ്റ്റാലന്‍ നായകനായ റോക്കി സീരീസുകൾക്ക് ലോകസിനിമയിൽ നിരവധി ആരാധകരുണ്ട്. ഈ കുട്ടിത്താരത്തിനുമുണ്ട് ലോകം നിറയെ ആരാധകർ.

<