'ഞാന്ണ്ടാ...ഞാന്ണ്ടാ' അമ്മയുടേയും അച്ഛന്റേയും കല്യാണ ആൽബം കണ്ട് പൊട്ടിക്കരയുന്ന കുരുന്ന്

"എത്ര പേരാ കല്യാണത്തിന് വന്നത്. ‘ഞാന്ണ്ടാ...ഞാന്ണ്ടാ ഇതിനകത്ത് എനിക്കിപ്പോ അറിയണം. അമ്മയുടേയും അച്ഛന്റേയും കല്യാണ ആൽബത്തിൽ തന്നെ കാണാത്തതിൽ നെഞ്ചു പൊട്ടിക്കരയുന്ന കുരുന്നിന്റെ വിഡിയോ ശ്രദ്ധേയമാകുന്നു. ‘കണ്ടോ അമ്മ വീട്ടിലിരുന്ന് പാല് കുടിക്ക്ണ കണ്ടാ'. ആൽബത്തിന്റെ പേജുകൾ മറിച്ച് എണ്ണി എണ്ണി അച്ഛനോട് ചോദിക്കുകയാണാ കുരുന്ന്.

‘എനിക്കിപ്പോ അറിയണം, ഈ ആൽബത്തിൽ ഞാന്ണ്ടാ’; അച്ഛന്റേയും അമ്മയുടേയും കല്യാണത്തിനെത്താൻ കഴിയാത്ത കുറുമ്പന്റെ രോദനം സോഷ്യൽ മീഡിയിൽ ടപ്പേന്നാണ് വൈറലായത്.

എനിക്കിപ്പോ അറിയണം, ഇത്രേം ആൾക്കാരുണ്ട് ഇതിനകത്ത്, ഞാനെവിടെ...’ അച്ഛന്റേയും അമ്മയുടേയും വിവാഹ ഫോട്ടോ കണ്ട് കണ്ണീരൊഴുക്കുകയാണ് ഒരു കുറുമ്പൻ. നാടും വീടും ഒരുമിച്ചെത്തിയ കല്യാണമേളത്തിൽ താനെവിടെ എന്ന ചോദ്യം ന്യായം. പക്ഷേ അതിന് അച്ഛൻ രസകരമായി മറുപടി നൽകുന്നതും കേൾക്കാം.

‘നിന്നെ ഞങ്ങൾ കല്യാണം വിളിച്ചതല്ലേ? നീ അമ്മാമ്മയോടൊപ്പം ബീച്ചിൽ പോയതെന്തിനാ... അതു കൊണ്ടല്ലേ നിനക്ക് കല്യാണത്തിന് വരാൻ പറ്റാഞ്ഞത്.’ നിഷ്ക്കളങ്കമായ ആ കരച്ചിലിനെ അടക്കാൻ ആ മറുപടിയും മതിയാകുമായിരുന്നില്ല. ഞാൻ പോകണ്ടാന്നു പറഞ്ഞതാ എന്നൊക്കെ കരച്ചിലിനിടയിൽ കക്ഷി പറയുന്നുമുണ്ട്.

‘കണ്ടോ അച്ഛനും അമ്മയും ഒരുമിച്ച് വീട്ടിലിരുന്ന് പാല് കുടിക്ക്ണ കണ്ടാ...ഈ മാമനും വന്ന് എല്ലാരും വന്ന്, ഞാൻ മാത്രം ഇല്ല....’ പരാതിയും പിരിഭവവും ഒളിപ്പിച്ച നിഷ്ക്കളങ്കമായ ആ ചോദ്യത്തിന് സ്റ്റോപ്പില്ല. അച്ഛന്റേയും അമ്മയുടേയും വിവാഹത്തിന് പങ്കെടുക്കാൻ ആകാഞ്ഞതിന്റെ പരിഭവം പറയുന്ന കുറുമ്പന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചിരിപടർത്തുകയാണ്. സോഷ്യൽ പാറിക്കളിക്കുന്ന വിഡിയോ വൈറലോട് വൈറലാകുകയാണ്.

കളിപ്പാട്ടങ്ങൾക്ക് ആമസോണിൽ 20% മുതൽ 60% വരെ കിഴിവ്