തൈമൂർ കാണാൻ അച്ഛനെപ്പോലെ പക്ഷേ ആ കണ്ണുകൾ!

തൈമൂറിനെക്കുറിച്ച് പറയാൻ നൂറ് നാവാണ് കരീനയ്ക്ക്. സെയ്ഫ് അലി ഖാന്റേയും കരീനയുടേയും കുട്ടി നവാബ് എന്ത് ചെയ്താലും അത് വാർത്തയാണ്. പടൗഡിയിലെ കുഞ്ഞു നവാബിന് മറ്റേതൊരു ബോളിവുഡ് താരപുത്രൻമാരേക്കാളും ആരാധകരാണുള്ളത്. തൈമൂറിന് ആരുടെ ഛായയാണ്, അച്ഛൻ സെയ്ഫിന്റേയോ അതോ കരീനയുടെ കപൂർ കുടുംബത്തിന്റേയോ? ഇക്കാര്യത്തില്‍ ആരാധകർക്കിടയിൽ രണ്ടഭിപ്രായമാണുള്ളത്.

എന്നാൽ കരീന മുൻപ് പറഞ്ഞിരുന്നത് തൈമൂറിന് തന്റെ അച്ഛൻ രൺധീർ കപൂറിന്റെ അതേ രൂപമാണെന്നാണ്. ഒരോ മാസം കഴിയുമ്പോഴും കുഞ്ഞിന്റെ രൂപം മാറിക്കൊണ്ടിരിക്കുകയാണെന്നും സെയ്ഫിന്റെയും തന്റെയും ചേർന്ന രൂപമാണെന്ന് ചിലപ്പോ തോന്നുമെന്നും കരീന പറയുന്നു. പക്ഷേ ഇപ്പോൾ അവന് അച്ഛൻ സെയ്ഫിനറെ അതേ രൂപമാണെന്നുമാണ് കരീനയുടെ അഭിപ്രായം. എന്നാൽ ആ കണ്ണുകൾ ജാപ്പനീസ് സമുറായികളുടേത് പോലെയുമാണത്രേ..

എന്നാൽ സെയ്ഫ് മകന്റെ രൂപത്തെക്കുറിച്ച് പറയുന്നതാണ് രസകരം. "ചിലർ പറയും അവന് തന്റെ ഛായയാണെന്ന് മറ്റ് ചിലർ പറയും കരീനയുടെ രൂപമാണെന്ന്. പക്ഷേ തൈമൂർ കരീനയുടെ ചൈനീസ് വേർഷനാണ്, വേണമെങ്കിൽ മംഗോൾ എന്നും പറയാം". സോനം കപൂർ ഒരിക്കൽ പറഞ്ഞത് തൈമൂർ കരീനയെപ്പോലെ തന്നയാണെന്നാണ്.

തൈമൂറിനെ സ്റ്റാർ കിഡ് ആയി വളർത്താൻ തനിക്ക് താല്‍പര്യമില്ലെന്ന് കരീന പലതവണ പറഞ്ഞിട്ടുള്ളതാണ്. തൈമൂർ വളർന്നു വലുതാകുമ്പോൾ അവൻ ആരായിത്തീരണമെന്ന ആഗ്രഹം കരീന നേരത്തെതന്നെ പങ്കുവച്ചിരിരുന്നു. സാധാരണ സിനിമാഫീൽഡിൽ കണ്ടു വരുന്നത്, അച്ഛനമ്മമാരെ പിന്തുടർന്ന് മക്കളും അവിടെ തന്നെയെത്തുന്നതാണ്. എന്നാൽ തൈമൂർ സിനിമയിലെത്തുന്നതിനോട് കരീനയ്ക്ക് താൽ‌പര്യമില്ല. തൈമൂർ അച്ഛനെപ്പോലെ നടനാകാകാനല്ല മുത്തച്ഛനെപ്പോലെ ക്രിക്കറ്റ് താരമായി കാണാനാണ് കരീനയ്ക്കിഷ്ടം.