കുഞ്ഞിനോട് തോറ്റുപോയ കരണ്‍ ജോഹര്‍ !‍

ബോളിവുഡിലെ പ്രശസ്തനായ സംവിധായകൻ എന്നതിനെക്കാൾ ബോളിവുഡിലെ സിംഗിൾ ഫാദർ എന്ന നിലയിൽ പ്രശസ്തനായ വ്യക്തിയാണ് കരൺ ജോഹർ. സിംഗിൾ ഫാദർ ആകാനുളള കരണിന്റെ തീരുമാനം അത്ര എളുപ്പവുമായിരുന്നില്ല. സ്വവർഗാനുരാഗിയായതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും അന്ന് ആളുകൾ വിധിയെഴുതി. മുൻവിധികളെയും വിമർശനകളെയും കാറ്റിൽ പറത്തി കരൺ ജോഹർ വാടകഗർഭപാത്രത്തിലൂടെ അച്ഛനായി.

ഇരട്ടക്കുട്ടികളുടെ അച്ഛനായതോടെ താൻ അതീവ സന്തോഷത്തിലാണെന്ന് കരൺ സമൂഹമാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തു. കുഞ്ഞു യഷും റൂഹിയും കരണിന്റെ ജീവിതത്തിൽ വസന്തം തീർത്തതോടെ സിനിമ എന്ന ഏറ്റവും വലിയ അഭിനിവേശത്തിന് താത്കാലികമായി കരൺ ഫുൾസ്റ്റോപ്പിട്ടു. അച്ഛനെന്ന റോൾ താൻ അങ്ങേയറ്റം ആഘോഷിക്കുന്നു എന്ന് വീണ്ടും ഊന്നിപ്പറയുകയാണ് കരൺ.

സമൂഹമാധ്യമങ്ങളിൽ തന്റെ ഇരട്ടക്കുട്ടികൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ കരൺ ഷെയർ ചെയ്തിരുന്നു. വൻ പ്രതികരണമാണ് ആ ചിത്രങ്ങൾക്ക് ലഭിച്ചതും. കുഞ്ഞ് യഷിനെ ടേബിൾ മാനേഴ്സ് പഠിപ്പിക്കാനുളള ശ്രമം എന്ന തലക്കുറിപ്പോടെ തമാശയായാണ് കരൺ ചിത്രം ആരാധകർക്കായി പങ്കുവെച്ചത്. കുഞ്ഞിന്റെ മുഖത്തും കയ്യിലുമെല്ലാം ഭക്ഷണം പറ്റിപിടിച്ചിരിക്കുന്നുണ്ടായിരുന്നു. ആരാധകർ കരണിന്റെ ചിത്രം ഏറ്റെടുത്തു. വലിയ സംവിധായകനാണെന്ന അടവൊന്നും കുഞ്ഞിന്റെ അടുത്ത് ഫലിക്കെന്ന് ആരാധകർ കമന്റ് ചെയ്തു.

2017ലാണ് വാടക ഗർഭപാത്രത്തിലൂടെ കരൺ ജോഹർ അച്ഛനായത്. അച്ഛനായത് പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം സംതൃപ്തി നൽകുന്ന ഒന്നാളെന്നും അച്ഛന്റെയും അമ്മയുടേയും വേഷം തന്റെ കയ്യിൽ ഭദ്രമാണെന്നും കരൺ പറയുന്നു.