ശീതളപാനിയങ്ങൾ മരണം ക്ഷണിച്ചുവരുത്തും, ഞെട്ടിക്കുന്ന വിഡിയോ!

കുട്ടികളുടെ താല്പര്യം നോക്കിയും നമ്മുടെ എളുപ്പം നോക്കിയും കുട്ടികൾക്ക് മാർക്കറ്റിൽ ലഭിക്കുന്ന ജങ്ക്ഫുഡും ശീതളപാനീയങ്ങളും വാങ്ങി കൊടുക്കുന്ന മാതാപിതാക്കൾക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ വിഡിയോ. നാലാം വയസിൽ കാൻസർ ബാധിച്ചു ലോകം വിട്ടുപോയ മകനും മകനെയാർത്ത് ഉരുകിക്കഴിയുന്ന ആ അമ്മയും ഇന്നത്തെ ഫാസ്റ്റ്ഫുഡ് സംസ്ക്കാരത്തിനെതിരെയാണ് വിരൽ ചൂണ്ടുന്നത്.പരസ്യങ്ങൻ കണ്ടും കുട്ടികളുടെ സന്തോഷം നോക്കിയും ഓരോന്നു വാങ്ങികൊടുക്കുമ്പോൾ നാം ഓർക്കുക, അറിയാതെ നമ്മൾ ഇല്ലാതാക്കുന്നത് ചിലപ്പോൾ അവരുടെ ആരോഗ്യത്തെയും ജീവിതത്തെയും ആയേക്കാം....!! ഇത്തരം ജങ്ക് ഫുഡുകളിലും ശീതളപാനീയങ്ങവിലും ധാരാളം പ്രിസർവേറ്റീവ്സുകളും കെമിക്കലുകളും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം വയറിനുള്ളിൽ ചെന്ന് വിഷമയമായകുയും കാൻസർപോലുള്ള മാരകരോഗങ്ങൾ പിടിപെടുകയും ചെയ്യുന്നുവെന്ന് ഈ വിഡിയോ കാണിച്ചു തരുന്നു. അമിത ലാഭത്തിനായി പല കമ്പനികളും അളവിൽ കൂടുതൽ പ്രിസർവേറ്റീവ്സുകൾ ഇവയിൽ ചേർക്കുന്നു.

കുട്ടികളെ അതായത് വരും തലമുറയെ എങ്കിലും ഈ ജങ്ക്ഫുഡ് സംസ്കാരത്തിൽ നിന്നും അകറ്റി നിർത്തി ഈ മാരകരോഗത്തിൽ നിന്നും രക്ഷിക്കാം നമുക്ക്.ഇന്ത്യയിൽ, കുട്ടികളിലെ കാൻസറിൽ തമിഴ്നാട് രണ്ടാം സ്ഥാനത്താണ്. ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. തമിഴ് നടി സ്നേഹയാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.