ജയസൂര്യയുടെ മോളും മിടുക്കി..!; ഈ ഡബ്സ്മാഷ് കാണൂ

എവിടെ നോക്കിയാലും യോഗി പാല്‍കുടി, കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ… എന്ന ഡബ്സ്മാഷാണ്. കൊച്ചുട്ടികൾ മുതൽ സിനിമാ നടിമാർ വരെ യോഗിക്ക് പിന്നാലെയാണ്. അടുത്തകാലത്തായി ഏറ്റവും കൂടുതൽ വൈറലായതും ഈ ഡബ്സ്മാഷാണ്.

ഇപ്പോഴിതാ നടൻ ജയസൂര്യയുടെ മകൾ വേദ ചെയ്ത ഡബ്സ് മാഷും തരംഗമാകുകയാണ്. പരസ്യത്തിലെ കുട്ടിയുടെ ഭാഗമാണ് വേദ ഭംഗിയായി ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് ഡബ്സ്മാഷ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ജയസൂര്യയുടെ മൂത്തമകന്‍ ആദി സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ സത്യന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആദിയായിരുന്നു. മഹിമ നമ്പ്യാർ എന്ന സുന്ദരിയുടെ ഇൻസ്റ്റഗ്രാമിലെ ഡബ്സ്മാഷും വൈറലായിരുന്നു. മമ്മൂട്ടി ചിത്രം മാസ്റ്റർപീസിൽ ഗോകുൽ സുരേഷിന്റെ നായികയായിരുന്ന മഹിമ. മഹിമയുടെ ഡബ്സ്മാഷും സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.