ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യൂ: ഇന്ദ്രജിത്ത്

കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങൾ ദിവസവും വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ നടൻ ഇന്ദ്രജിത്ത് സുകുമാരൻ സമൂഹമാധ്യമത്തിൽ പങ്ക് വച്ചിരിക്കുന്ന പോസ്റ്റ് വളരെയെറെ പ്രസക്തമാണ്. കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾക്കും ക്രൂരതകൾക്കുമെതിരെ ശബ്ദമുയർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്.

വാർത്തകളിലൂടെ പുറത്ത് വരുന്ന സംഭവങ്ങളേക്കാൾ എത്രയോ അധികമാണ് പുറലോകമറിയാതെ കടന്നു പോകുന്നവ. 80 ശതമാനം സംഭവങ്ങളിലും പരിചയക്കാർ തന്നെയാണ് പ്രതികൾ എന്നാണ് പഠനങ്ങൾ പറയുന്നത്. ചെറുപ്രായത്തിൽത്തന്നെ സ്വകാര്യ ഭാഗങ്ങളെപറ്റിയും നല്ല/ചീത്ത സ്പർശനങ്ങളെ തിരിച്ചറിയാനും കുട്ടികളെ പഠിപ്പിക്കുക. ഇടയ്ക്കിടെ അതു ഓർമിപ്പിക്കുക. അങ്ങനെ ഒരു ദുരനുഭവമുണ്ടായാൽ തുറന്നുപറയാനുള്ള ആത്മവിശ്വാസം കുട്ടികൾക്കു നൽകുക. കേന്ദ്ര വനിതാശിശുവികസന മന്ത്രാലയത്തിന്റേയും സാമൂഹിക നീതി വകുപ്പിന്റേയും സംയുക്ത പോസ്റ്റാണ് ഇന്ദ്രജിത്ത് ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നത്.

ഇന്ദ്രജിത്തിന്റെ പോസ്റ്റ് വായിക്കാം

ഈ പോസ്റ്റ്‌ നിങ്ങൾ ഓരോരുത്തരും പരമാവധി ഷെയർ ചെയുക... ഇന്നത്തെ കുട്ടികൾ നാളത്തെ തലമുറയുടെ കരുത്തും വെളിച്ചവും ആണ്. നാളെ സമൂഹത്തെ മുന്നോട്ടു നയിക്കേണ്ടവർ...കുട്ടികൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ നമുക്ക് ചുറ്റുമുള്ള കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് നമ്മുടെ കടമയാണ്. കുട്ടികൾക്കെതിരായി നടക്കുന്ന ഏതു പ്രവർത്തിക്കും എതിരെ ശബ്ദമുയർത്തുക. #ChildLine നമ്പർ ആയ 1098 ൽ വിവരം അറിയിക്കുക. വരുംതലമുറയ്ക്ക് വേണ്ടി നിങ്ങളുടെ കണ്ണുകൾ തുറന്നിരിക്കട്ടെ.
#save_children
#proud_to_be_childline_dosth
PS : Share n spread the word.