അപ്പൂപ്പനും അമ്മൂമ്മയും അത്രയ്ക്ക് പ്രിയപ്പെട്ടതാണ്...

പഴയ സാധനങ്ങളുടേയും ഉപയോഗശൂന്യമായ വസ്തുക്കളുടേയും കൂടെ അപ്പൂപ്പനേയും അമ്മൂമ്മയേയും മറക്കുന്നവരാണ് ഇന്നത്തെ തലമുറ. മൂല്യങ്ങൾ സൗകര്യപൂർവം മറക്കുന്ന നമുക്ക് ഗ്രാൻഡ് പേരൻറസിൻറെ സാമീപ്യവും കരുതലും കൂടെത്തന്നെ വേണം. ഗ്രാൻഡ് പേരൻറ്സുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കാം. അവർ കൂടെയുള്ളപ്പോൾ കുട്ടികൾക്ക് കൂടുതൽ സ്നേഹവും കരുതലും ഒക്കെ ലഭിക്കുന്നു. അവർ കുട്ടികളുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗം തന്നെയാണ്. അവർ നൽകുന്ന ആ സുരക്ഷിതത്വബോധം മൂലം അവർ കുട്ടികൾക്ക് മാതാപിതാക്കളേക്കാൾ പ്രിയപ്പെട്ടവരാകും. എന്തിനും ആശ്രയിക്കാവുന്ന വൻ മതിലുകളാണവർ കുട്ടികൾക്ക്.

നല്ല കാര്യങ്ങൾ പഠിപ്പിക്കാൻ
ഒരായുസു കൊണ്ട് നേടിയ അറിവുണ്ടവർക്ക്. പകർന്നു നൽകാൻ ധാരാളം അനുഭവ സമ്പത്തും കഥകളുടെ കൂമ്പാരവുമുണ്ടവരുടെ കൈയ്യിൽ. ഇവരിലൂടെ യാകും കുട്ടിൾ പാരമ്പര്യ മൂല്യങ്ങളും അറിവും നേടുന്നത്. നല്ല മൂല്യങ്ങളും നല്ല കാര്യങ്ങളും പറഞ്ഞു കൊടുക്കാൻ അവരോളം പോന്ന ആരും തന്നെയില്ല.

അവരുണ്ട് കൂടെ...
ഗ്രാൻഡ് പേരൻറ്സും മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന സംത‍ൃപ്ത കുടുംബത്തിൽ ബന്ധങ്ങൾക്ക് നല്ല ഇഴയടുപ്പമുണ്ടാകും. കുട്ടികളുമായി അവർ അടുപ്പം സൂക്ഷിക്കുമ്പോൾ നിങ്ങള്‍ക്കും റിലാക്സ് ചെയ്യാൻ അവസരം ലഭിക്കുന്നു.

പ്രശ്നങ്ങളിൽ സാന്ത്വനവുമായി
വീട്ടിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും സാന്ത്വനവും പരിഹാരവുമായി അവരുണ്ടാകും. മാതാപിതാക്കളേക്കാൾ കുട്ടികൾ ആശ്രയിക്കുന്നതും അവരെയാകും

ആശ്വാസം...
ജോലിത്തിരക്കിലുഴലുന്നവർക്ക് ആശ്വാസമാണിവരുടെ ഇടപഴകലുകൾ. നിങ്ങൾക്ക് നിങ്ങളുടേതായ ഫ്രീ ടൈം കണ്ടെത്താൻ അവരുള്ളപ്പോൾ സാധിക്കും.

കൊഞ്ചിക്കാനും കരുതാനും
പേരൻറിംങിൻറെ സമ്മർദ്ദമില്ലാതെ കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാനും അവരെ കൊഞ്ചിക്കാനും മുത്തശ്ശനും മുത്തശ്ശിക്കുമാകും. കുട്ടിക്കാലത്ത് കിട്ടേണ്ട എല്ലാ കരുതലും പരിഗണനയും അവരിലൂടെ കുട്ടികൾക്ക് കിട്ടുന്നു. ഇതിൽ നിന്നൊക്കെ ഉപരിയായി ഗ്രാൻഡ് പേരൻറ്സുമായി കൂടുതൽ സമയം ചിലവിടുന്ന കുട്ടികൾ വൈകാരികമായി ഉന്നത നിലവാരം പുലർത്തുന്നു. അങ്ങനെയുള്ള കുട്ടുകൾ മുതിർന്ന ആളുകളെ ബഹുമാനിക്കുകയും ചെയ്യും.