ഉറക്കമുണർത്താൻ സൂപ്പർ വഴി!

കുഞ്ഞിനെ രാവിലെ നിങ്ങൾ ഉറക്കമുണർത്തുന്നത് എങ്ങനെയാണ്? ‘എണീക്കെടാ, സമയം എത്രയായെന്നു നോക്ക്’ എന്ന് ആക്രോശിച്ചുകൊണ്ടാണോ? എങ്കിൽ കുഞ്ഞിന്റെയും നിങ്ങളുടെയും ആ ദിവസം പോയിയെന്നുതന്നെ പറയാം.

ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ തലമുടിക്കിടയിൽ നിങ്ങളുടെ കൈവിരലുകൾ തിരുകി തിരുമ്മി, നെറ്റിയിൽ ഒരു മുത്തം നൽകി ‘ചക്കരേ, എണീക്ക്’ എന്നു പറഞ്ഞുനോക്ക്.

പിന്നെയും ചിണുങ്ങി കിടന്നാൽ ‘ഇന്നു രാവിലെ നിനക്ക് ഒരുക്കിയ ബ്രേക് ഫാസ്റ്റ് എന്താണെന്നോ?’ എന്താണെന്നറിയാൻ അവനൊന്നു കണ്ണു തുറന്നു നോക്കും. അന്നേരം പറയണം ‘എന്റെ പൊന്നുവിന് ഇഷ്ടപ്പെട്ടതാണ്. ഒരു സർപ്രൈസ്!’ കുഞ്ഞിന്റെ മുഖം തെളിയും. ആ ദിവസം മുഴുവൻ പ്രകാശപൂരിതമാകും.