കുട്ടിയെ ഹോം വർക്ക് ചെയ്യാൻ സാഹായിക്കാറില്ലേ? അറിയണം ഇവ!

കുട്ടികൾക്കൊപ്പമിരിക്കാനും അവരെ ഹോം വർക്ക് ചെയ്യാൻ സാഹായിക്കാനുമൊക്കെ സമയമില്ലാത്ത മാതാപിതാക്കളറിയാൻ. നിങ്ങളവരുടെ ജീവിതം തകർക്കുക തന്നെയാണ് ചെയ്യുന്നത്. ഹോം വർക്ക് ചെയ്യാൻ അവരെ സാഹായിക്കാൻ ഒട്ടും മടി കാണിക്കേണ്ട എന്നാണ് പുത്തൻ പഠനങ്ങള്‍ പറയുന്നത് . അത്തരം മാതാപിതാക്കളുടെ കുട്ടികളിൽ ആത്മഹത്യാ പ്രവണത വളരെ കുറവാണെന്നാണ് ഒരു ബ്രസീലിയൻ ശാസ്ത്രഞ്ജർ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. അതുപോലെതന്നെ ഇത്തരം മാതാപിതാക്കളുടെ മക്കൾ മയക്കുമരുന്നും മദ്യവും ഉപയോഗിക്കാൻ മടിക്കുന്നവരുമായിരിക്കുമത്രേ. എന്നാൽ നിയന്ത്രണങ്ങൾ അതിരുകടന്നാൽ കുട്ടികളുടെ സ്വഭാവവും അതിരു കടക്കുമെന്നും പഠനം മുന്നറിയിപ്പു നൽകുന്നു.

സിനിനാറ്റി സർവകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. മാതാപിതാക്കളുടെ കരുതലും ശ്രദ്ധയും കുറവു കിട്ടുന്നവരിലും ഹോം വർക്കിൽ മാതാപിതാക്കളുടെ സഹായം കിട്ടാത്ത കുട്ടികളിലും ആത്മഹത്യാപ്രവണത കൂടുതൽ കാണുന്നതായി പഠനത്തിൻറെ ആദ്യ ഘട്ടത്തിൽ കണ്ടെത്തി.

തങ്ങൾ‍ക്കു താങ്ങായി മാതാപിതാക്കള്‍ ഇല്ലെന്ന തിരിച്ചറിവ് കുട്ടികളിൽ വളരെ വലിയ ആഘാതമാണ് ഏൽപ്പിക്കുന്നതെന്നും അതവരെ ജീവിതം തന്നെ അവസാനിപ്പിക്കുവാന്‍ പ്രേരിപ്പിക്കുമെന്നും പഠനം പറയുന്നു. ഹോം വർക്ക് ചെയ്യാൻ മാതാപിതാക്കൾ സഹായിക്കുമ്പോള്‍ നിങ്ങളുെട കരുതലും സ്നേഹവും കൂടെയാണവർക്ക് ലഭിക്കുന്നത്.

പഠനത്തിൽ കണ്ടെത്തിയത്

1. മാതാപിതാക്കള്‍ ഹോം വർക്ക് ചെയ്യാൻ സഹായിക്കാത്ത കുട്ടികള്‍ ആത്മഹത്യാ പ്രവണത കൂടുതൽ കാണിക്കുന്നു.
2. അവരെയോർത്ത് അഭിമാനിക്കുന്നുവെന്ന് പറയാത്തവരുടെ കുട്ടികൾ ഈ പ്രവണത കാണിക്കുന്നു
3. കുട്ടികൾ ചെയ്ത പ്രവർത്തികളെ അഭിനന്ദിക്കാതിരിക്കുന്നത് ഇത്തരം ചിന്തകളിലേക്കു നയിക്കും
4. അമിത നിയന്ത്രണങ്ങൾ അവരെ മയക്കുമരുന്നിനും മദ്യത്തിനും അടിമയാക്കുന്നു.

പ്രതിവിധികൾ

1.അവർക്കൊപ്പം എപ്പോഴും നിങ്ങളുണ്ടെന്നു പറയാം
2.കുട്ടികളുടെ ഓരോ നല്ല പ്രവർത്തിയിലും നിങ്ങൾ‌ അഭിമാനിക്കുന്നുവെന്ന് അവരറിയണം
3.അവർക്കു വേണ്ടിയാണ് നിങ്ങൾ കഷ്ടപ്പെടുന്നതെന്നും സമ്പാദിക്കുന്നതെന്നും അവരെ മനസിലാക്കാം.
4.ദിവസവും കുറച്ചു സമയം അവർക്കൊപ്പം ചിലവഴിക്കാം
5.ഹോം വർക്ക് ചെയ്യാൻ അവരെ സഹായിക്കാം
6. അവരെ നിങ്ങൾ അഗാധമായി സ്നേഹിക്കുന്നുവെന്ന് ഇടയ്ക്കിടെ പറയാം
7.സ്നേഹത്തോടെ അവരെ ചേർത്തു പിടിക്കാം
8. സ്നേഹ ചുബനങ്ങൾ നൽകാനും മടിക്കേണ്ട.