പ്രായം 6 മാസം, മുടി മുറിച്ചത് 7 തവണ; ഇവൾ ബ്രിട്ടനിലെ ‘മുടിയൻ കുട്ടി’, Hairiest baby hair cut, Children, Study, intelligent Child development, Parenting, Manorama Online

പ്രായം 6 മാസം, മുടി മുറിച്ചത് 7 തവണ; ഇവൾ ബ്രിട്ടനിലെ ‘മുടിയൻ കുട്ടി’

വെറും ആറു മാസം പ്രായം...അതിനിടയിൽ 7 പ്രാവശ്യമാണ് മുടി മുറിച്ചത്…പറഞ്ഞു വരുന്നത് ബ്രിട്ടനിലെ “മുടിയൻ കുട്ടിയായ” വിയന്ന ബെല്ലിങ്ഹാമിനെ കുറിച്ചാണ്. വിയന്ന പിറന്നു വീണതെ തല നിറയെ മുടിയോടെയാണ്. മുടി അതിവേഗം വളരുന്നതിനാൽ ആറു മാസം ആകും മുൻപേ പല തവണ മുറിക്കേണ്ടിവന്നു.

ഇഗ്ലണ്ടിലെ ഡെവനിലെ പ്ലിമത്തിൽ ഹെയർ സ്റ്റൈലിസ്റ് ആയി ജോലി ചെയ്യുകയാണ് വിയന്നയുടെ 'അമ്മ ജെമ്മ. മുടി കാരണം പലരും വിയന്നയെ കണ്ട് പാവയാണെന്നു തെറ്റി ധരിക്കരുണ്ടത്രേ. വിയന്നയുടെ മുടി നീട്ടി വളർത്താനാണ് മാതാപിതാക്കളുടെ തീരുമാനം. വിയന്നയുടെ ജ്യേഷ്ഠനും അനിയത്തി കുട്ടിയുടെ ഹെയർസ്റ്റൈൽ കോപ്പിയടിച്ചു തുടങ്ങിയിട്ടുണ്ട്‌.

ഈ ചെറു പ്രായത്തിലെ മുടി നീട്ടി വളർത്തുന്നത് അത്ര എളുപ്പമല്ല. കൃത്യമായ ഇടവേളകളിൽ ഷാംപൂവും കണ്ടിഷനിങ്ങും ചെയ്യണം. ഇടയ്ക്കിടെ മുടിയുടെ അറ്റം മുറിക്കണം. ജെമ്മ ഹെയർ സ്റ്റൈലിസ്റ് ആയതുകൊണ്ട് ഇക്കാര്യങ്ങൾ വലിയ ചെലവും പ്രയാസവുമില്ലാതെ നടക്കുന്നു. മാത്രമല്ല വഴക്കും ബഹളവുമില്ലാതെ വിയന്നയും സഹകരിക്കും.