അപ്പൂപ്പന് പണികൊടുത്ത് കൊച്ചുമോൾ!

‘എന്താടീ നിന്റെ ഉദ്ദേശം പെറുക്കി എടുക്കെടീ തേങ്ങ മുഴുവനും...’ ഒരു അപ്പൂപ്പനും കൊച്ചുമോളും ഒരുമിച്ചുള്ള രസകരമായ വഴക്കിന്റെ വിഡിയോയാണ് സോഷ്യൽ ലോകത്ത് ചിരി ഉണർത്തുന്നത്. അടുക്കള ഭാഗത്ത് വൃത്തിയായി അടുക്കിവച്ചിരുന്ന തേങ്ങകൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കൊച്ചുമോളെ മര്യാദ പഠിപ്പിക്കാൻ ശ്രമിച്ച അപ്പൂപ്പന്റെ വാർധക്യം പകച്ചുപോയി അവളുടെ കുസൃതിയ്ക്ക് മുന്നിൽ.

ഒരു മുട്ടൻ‌ വടിയിങ്ങെടുത്തേ... എന്ന അപ്പൂപ്പന്റെ ഭീഷണിയൊന്നും കൊച്ചുമോളുടെ അടുത്ത് ചിലവായില്ല. അപ്പൂപ്പൻ പറയുന്ന വഴക്കിന് കട്ട മറുപടി പറഞ്ഞ് വായടപ്പിക്കുകയാണ് ഈ കുരുന്ന്.

ഇടയ്ക്ക് അമ്മൂമ്മയും എത്തിയതോടെ സംഭവം ഉഷാറായി. ഇതോടെ മര്യാദ പഠിപ്പിക്കാൻ ശ്രമിക്കുന്ന അമ്മൂമ്മയെയും അപ്പൂപ്പനെയും ശരിക്കും പണി കൊടുത്ത് ആ മിടുക്കി വീണ്ടും തേങ്ങയെടുത്ത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. വിഡിയോ കാണാം.