നിങ്ങൾ നല്ല മാതാപിതാക്കളാണോ?

നല്ല മാതാപിതാക്കളാണണോ നിങ്ങൾ? നല്ല മാതാപിതാക്കളെന്നാൽ കുട്ടികളും നിങ്ങൾക്കൊപ്പം വിജയം കൈവരിക്കേണ്ടതുണ്ട്. കുട്ടികളോടുള്ള നിങ്ങളുടെ സമീപനവും അവർ നിങ്ങളോടെങ്ങനെ പെരുമാറുന്നവെന്നുമൊക്കെ ഇതിൻറെ പൂരക ഘടകങ്ങളാണ്. നിങ്ങൾ നല്ല മാതാപിതാക്കളാണോ എന്നറിയാൻ ഇതാ ചില വഴികൾ

1. നിങ്ങൾക്ക് കുട്ടികളുടെ മേൽ നല്ല പ്രതീക്ഷകളുണ്ടോ?
കുട്ടികളെ കുറിച്ച് പോസിറ്റീവായ പ്രതീക്ഷകളുള്ളവരാണോ നിങ്ങൾ? കുട്ടികൾ നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയരാൻ ശ്രമിക്കുകയും, അതവരെ ജീവിതവിജയത്തിലെത്തിക്കുകയും ചെയ്യും. കുട്ടികളുടെ വിജയങ്ങൾ നിങ്ങളുടേതുമാണല്ലോ..

2. നിങ്ങൾക്ക് സാമ്പത്തിക സാമൂഹിക ഭദ്രതയുണ്ടോ?
എല്ലാവർക്കുമറിയാവുന്ന ഒരു കാര്യമാണിത്. സാമൂഹികവും സാമ്പത്തികവുമായി കെട്ടുറപ്പുണ്ടെങ്കിൽ കുട്ടികളുടെ ജീവിതത്തെയും അത് പോസിറ്റീവായി കൊണ്ടുപോകും. എന്നാൽ സാമ്പത്തിക ബാധ്യതകൾ കുട്ടികളേയും ബുദ്ധിമുട്ടിലാക്കുന്നു.

3. നിങ്ങളുടെ വിദ്യാഭ്യാസം
വിദ്യാഭ്യാസം നേടിയിട്ടുള്ള മാതാപിതാക്കൾ, കുട്ടികള്‍ തങ്ങളേക്കാൾ ഉയർന്ന വിദ്യാഭ്യാസം നേടണമെന്നും നല്ല ജോലി ലഭിക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. അതിനായി അവർ കഠിനമായി പ്രവർത്തിക്കുകയും ചെയ്യും.

4.നേരത്തെ തന്നെ അക്കാ‍‍ഡമിക് സ്ക്കില്ലിൽ നിപുണരാക്കും
കണക്കുപോലുള്ള സ്ക്കിൽ അവശ്യമുള്ള വിഷയങ്ങൾ വളരെ ചെറിയപ്രായത്തിൽ തന്നെ പരിചയിച്ചാൻ പിന്നീടവരതിൽ വിദഗ്‌ദ്ധരാകും. അത്തരം പരിശീലനങ്ങൾ നിങ്ങൾ കുട്ടിക്ക് നൽകാറുണ്ടോ?

5. കുട്ടികളുടെ കാര്യത്തിൽ സെൻസിറ്റീവാണോ?
അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിങ്ങൾ സെൻസിറ്റീവാണോ? അത്തരം കുട്ടികൾ വിദ്യാഭ്യാസ പരമായി വളരെ മുന്നിൽ നിൽക്കുമത്രേ. മാത്രമല്ല അവർ ബന്ധങ്ങൾക്കു വില കൽപ്പിക്കുന്നവരുമായിരിക്കും.

6. അവരോടൊപ്പം സമയം ചിലവഴിക്കാറുണ്ടോ?
കുടുംബാംഗങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാന്‍ കഴിയുന്ന സമയങ്ങൾ കഴിവതും പാഴാക്കിക്കളയാതിരിക്കുക. നിങ്ങളുടെ വികാരവിചാരങ്ങൾ കുട്ടികളെ ബാധിക്കാതെ നോക്കാം. നിങ്ങളുടെ മാനസിക പിരിമുറുക്കം കുട്ടികളെ എളുപ്പം ബാധിക്കുമെന്നോർമ്മ വേണം.