കുസൃതികാട്ടി താരങ്ങളായി ഷാർലറ്റും ജോർജും!‍

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരി യൂജിനി രാജകുമാരിയുടെ വിഹാഹം കെങ്കേമമായാണ് കൊട്ടാരം കൊണ്ടാടിയത്. എലിസബത്ത് രാഞ്ജിയുടെ ഇയമകൻ ആന്‍ഡ്രൂ രാജകുമാരന്റെ മകളാണ് യൂജിനി. രാജകീയ കുടുംബാംഗങ്ങളും രാജ്യത്തെ പ്രമുഖരും അടങ്ങിയ ചടങ്ങിൽ പക്ഷേ താരങ്ങളായത് പതിവുപോലെ ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയുമായിരുന്നു.

ഷാർലറ്റ് തന്റെ പതിവ് ശൈലിയിൽ കൈപൊക്കി എല്ലാവരേയും അഭിവാദ്യം ചെയ്തുകൊണ്ടാണെത്തിയത്. എന്നാൽ അടുത്തത് എന്ത് കുസൃതി കാണിക്കണമെന്ന ഭാവമായിരുന്നു ജോർജിന്. മറ്റ് പേജ് ബോയിസും ബ്രൈഡ്സ് മെയ്ഡ്സിനുമൊപ്പും ഷാർലറ്റും ജോർജും വളരെ ഉത്സാഹത്തിലായിരുന്നു ചടങ്ങിലുടനീളം. സാധാരണ രാജകുടുംബത്തിലെ പരിപാടികളിൽ അല്പം ഗൗരവക്കാരനായിരുന്നു ജോർജ്. പക്ഷേ ഇത്തവണ കുസൃതി കാട്ടിയും കൂട്ടുകാരെ ചിരിപ്പിച്ചും കൊച്ചുരാജകുമാരൻ സ്റ്റാറായി.

ഇക്കൊല്ലം പേജ് ബോയി ആയി തിളങ്ങുകയായിരുന്നു വില്യമിന്റേയും കേറ്റ് മിഡിൽറ്റണിന്റേയും മൂത്ത മകൻ ജോർജ് രാജകുമാരന്‍. മൂന്ന് കല്യാണങ്ങൾക്കാണ് രാജകുമാരന്‍ ഇക്കൊല്ലം ജോർജ് പേജ് ബോയിയായത്. അമ്മ കേറ്റ് മിഡിൽറ്റണിന്റെ സഹോദരി പിപയുടേയും ജെയിംസിന്റേയും വിവാഹമായിരുന്ന ആദ്യം പിന്നെ വില്യമിന്റെ സഹോദരൻ ഹാരിയുടേയും മെഗൻ മർക്കളിന്റേയും വിവാഹമായിരുന്നു. കേറ്റിന്റെ അടുത്ത സുഹൃത്തായ സോഫിയുടെ കല്യാണത്തിലെ പ്രധാന ആകർഷണമായിരുന്ന ഈ കുഞ്ഞ് രാജകുമാരൻ. ഒപ്പം ഫ്ലവർ ഗേളായി കുഞ്ഞനുജത്തി ഷാർലറ്റുമുണ്ടായിരുന്നു. ഇപ്പാളിതാ യൂജിനി രാജകുമാരിയുടെ വിഹാഹത്തിലും ഈ കുരുന്നുകൾ താരങ്ങളായിരിക്കുകയാണ്.