ഗംഭീറിന്റെ മകള്‍ യോയോ ടെസ്റ്റ് പാസായി; വിഡിയോ വൈറൽ!

ഗൗതം ഗംഭീറിന്റെ മകളുടെ യോയോ ടെസ്റ്റ് വി‍ഡിയോ വൈറലാകുന്നു. യോയോ ടെസ്റ്റ് എന്റെ മൂത്ത മകള്‍ ആസീന്‍ ജയിച്ചു എന്ന അടിക്കുറിപ്പോടെ ഗംഭീറ്‍ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ കിടിലൻ വിഡിയോ പങ്കു വച്ചത്. നമ്മുടെ ക്രിക്കറ്റ് താരങ്ങളുടെ കായികക്ഷമത അളക്കാവുള്ള ഒരു പരീക്ഷണമാണീ യോയോ ടെസ്റ്റ്. ഈ ടെസ്റ്റ് പാസായവരെ മാത്രമാണ് സാധാരണ ടീമിൽ ഉൾപ്പെടുത്തുന്നത്.ഓട്ടവും ചാട്ടവുമൊക്ക ഇതിന്റെ ഭാഗമാണ്. നല്ല പരിശീലനത്തിലൊടുവിലാണ് താരങ്ങൾ ഈ ടെസ്റ്റിനായി എത്തുന്നത്. കോഹ്ലി ക്യാപ്റ്റനായതോടെ ടീം അഗംങ്ങളുടെ ഫിസ്റ്റനസിൽ കൂടുതൽ പ്രാധാന്യം കൊടുക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞിടെയാണ് ഈ ടെസ്റ്റ് പാസ്സാകാത്ത അമ്പാട്ടി റായിഡുവിനെ പുറത്താക്കിയത്.

കുഞ്ഞ് ആസീൻ കോൺഡ്രിൽ പോലുള്ള കടമ്പകൾ എളുപ്പത്തിൽ ചെയ്തുതീർക്കുന്ന വിഡിയോയ്ക്ക് ധാരാളം ആരാധകരുമുണ്ട്. നേരത്തെ സഞ്ചുസാംസൺ യോയോ ടെസ്റ്റിൽ പരാജയപ്പട്ടിരുന്നു. എന്നാൽ ഈയിടെ നടന്ന ടെസ്റ്റിൽ സഞ്ചു വിജയിച്ചു. ക്രിക്കറ്റിലെ ഈ യോയോ ടെസ്റ്റിനെതിരെ വിമർശനങ്ങൾ ധാരാളമുണ്ട്. ഈ സാഹചര്യത്തിലാണ് ഗൗതം ഗംഭീറീർ മകളുടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Looks like my elder one Aazeen has conquered the Yo-Yo test.

A post shared by Gautam Gambhir (@gautamgambhir55) on