കണ്ണു നിറച്ച് പ്രവാസിയായ അച്ഛന്റെ സർപ്രൈസ്! ‍

ആദ്യം കണ്ടപ്പോൾ അൽപസമയത്തേക്കൊരു നിശബ്ദത, പിന്നെ ഓടിവന്നൊരു കെട്ടിപ്പിടുത്തം. പ്രവാസിയായ അച്ഛൻ മക്കൾക്കു കൊടുക്കുന്ന സർപ്രൈസ് വിഡിയോ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്. പോസ്റ്റ് ചെയ്ത് മൂന്നു ദിവസങ്ങൾക്കിപ്പുറവും യുട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിലുള്ള വിഡിയോക്ക് ലൈക്കേറ്റുകയാണ് ആളുകൾ. ആ ഊഷ്മള രംഗങ്ങൾ കാണുമ്പോൾ പ്രവാസികളിടെ മാത്രമല്ല, കണ്ട എല്ലാവരുടേയും കണ്ണു നനച്ചിട്ടുണ്ടാകണം.

വിദേശത്തുനിന്നും അച്ഛനെത്തിയത് മക്കള്‍ അറിഞ്ഞിരുന്നില്ല. സ്‌കൂള്‍ വിട്ടുവരുന്ന മക്കള്‍ക്ക് സര്‍പ്രൈസ് നല്‍കാനാണ് അദ്ദേഹം മുറ്റത്ത് കാത്തുനിന്നത്. അപ്രതീക്ഷിതമായി അച്ഛനെ കണ്ട സന്തോഷത്തില്‍ മകള്‍ ഒരുനിമിഷം നിന്നുപോകുന്നുണ്ടെങ്കിലും പിന്നീട് ഓടി വന്ന് കെട്ടിപ്പിടിക്കുകയാണ്. കൂട്ടത്തിലാദ്യം ഓടിയെത്തിയ മകളെ അച്ഛൻ എടുത്തുയർത്തുന്നുമുണ്ട്.

യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ഈ വീഡിയോ ഇപ്പോള്‍. ഇതിനു താഴെ വന്നിട്ടുള്ള കമന്റുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്. വിഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയെന്നും മക്കളെ ഓർത്തെന്നും ഇവർ പറയുന്നു.