മൂത്ത കുട്ടിയുടെ കഴിവിനും മിടുക്കിനും പിന്നിലെ ആ രഹസ്യം!, Eldest siblings, Study, intelligent Child development, Parenting, Manorama Online

മൂത്ത കുട്ടിയുടെ കഴിവിനും മിടുക്കിനും പിന്നിലെ ആ രഹസ്യം!

വീട്ടിലെ മൂത്ത കുട്ടി മറ്റ് ഇളയ കുട്ടികളെക്കാൾ കഴിവും ബുദ്ധിയുമുള്ളവരാണെന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്. മിക്ക വീടുകളിഴും അങ്ങനെയായിരിക്കും കണ്ടുവരുന്നതും. പല പഠനങ്ങളിലും ആദ്യത്തെ കുട്ടിളുടെ ഈ കഴിവുകളെ കുറിച്ച് പറയുന്നുമുണ്ട്. എന്നാൽ ഇതിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമാക്കാൻ പല പഠനങ്ങൾക്കുമായില്ല.

ഹൂസ്റ്റൺ സർവകലാശാലയിൽ നടത്തിയ ഒരു പുത്തൻ പഠനം ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ്. ഇവരും പറയുന്നത് വീട്ടിലെ ആദ്യ കുട്ടിയാണ് മറ്റു കുട്ടികളേക്കാൾ സ്മാർട്ടും കഴിവുള്ളവരും എന്നാണ്. ഇളയ കുട്ടികൾ മൂത്ത ആളേക്കാള്‍ അല്പം കഴിവ് കുറഞ്ഞവരാകാൻ കാരണം മാതാപിതാക്കൾ ആണത്രേ. ആദ്യ കുട്ടിക്ക് കൊടുക്കുന്ന പരിഗണനയും ശ്രദ്ധയും മറ്റ് കുട്ടികള്‍ക്ക് കിട്ടാറില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിലെ നേട്ടങ്ങളും മാതാപിതാക്കൾ അവർക്ക് കൊടുക്കുന്ന ശ്രദ്ധയുമായി ബന്ധപ്പെട്ടിരുക്കുന്നു. മാതാപിതാക്കൾ ഇളയ കുട്ടികൾക്ക് കൊടുക്കുന്ന ശ്രദ്ധയും കരുതലും മൂത്ത കുട്ടിയ്ക്ക് കൊടുത്തതിനേക്കാള്‍ കുറവായിരിക്കും. പഠനകാര്യത്തിലായാലും അതു തന്നെയാണ് സംഭവിക്കുന്നതെന്നും ഇവർ പറയുന്നു.

നേരത്തേ നടന്ന മൂന്നു വ്യത്യസ്ത ഗവേഷണങ്ങൾ പറയുന്നത് കുടുംബത്തിലെ മൂത്ത സന്താനം മറ്റുള്ളവരെക്കാൾ ബുദ്ധിയുള്ള ആളായിരിക്കുമെന്നാണ്. സയൻസ് ജേർണലിൽ വന്ന ആദ്യ പഠനം 18-19 വയസ്സുള്ള നോർവീജിയൻ കുട്ടികളിൽ ആണ് നടത്തിയത്. രണ്ടര ലക്ഷം പേരിൽ നടത്തിയ ഈ പഠനത്തിൽ മൂത്ത കുട്ടികൾക്ക് ഇളയവരെക്കാൾ ബുദ്ധിയുള്ളതായി കണ്ടു. നോർവിജിയായിൽ തന്നെ ഒരു ലക്ഷം കുട്ടികളിൽ നടത്തിയ മറ്റൊരു പഠനത്തിൽ മൂത്തവരുടെ ഐ ക്യൂ സ്കോർ ഇളയവരുടെതിനെക്കാൾ 2.3 പോയിന്റസ് ഉയർന്നു നിൽക്കുന്നതായി കണ്ടു.

യൂണിവേഴ്സിറ്റി ഓഫ് ഇലിനോയ്‌സ് നടത്തിയ മൂന്നാം പഠനം മൂന്നു ലക്ഷത്തിലധികം ഹൈ സ്കൂൾ കുട്ടികളിൽ നടത്തിയതാണ്. ജനന ക്രമം എങ്ങനെയാണ് ബുദ്ധിയെ ബാധിക്കുക എന്നു നോക്കിയപ്പോൾ മൂത്ത സന്താനങ്ങൾക്കാണ് കൂടുതൽ ഐ ക്യൂ എന്നു കണ്ടു.