സിവക്കുട്ടി വീണ്ടും കളിക്കളത്തിലിറങ്ങി!

തകർപ്പൻ വിജയമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിന്. കിംഗ്സ് ഇലവർ പഞ്ചാബിനെ അഞ്ച് വിക്കറ്റിനാണ് തകർത്തത്. മത്സര ശേഷം നമ്മുടെ ധോണിയുടെ മറ്റൊരു കളിയാണ് കൂടുതൽ ശ്രദ്ധ നേടിയത്. മറ്റാർക്കുമൊപ്പമല്ല ധോണിയുടെ കളി, മകൾ സിവയായിരുന്നു ധോണിക്ക് കൂട്ട്. കിംഗ്സ് ഇലവർ പഞ്ചാബിനെതിരെയുള്ള വിജയത്തിന്റെ എല്ലാ സന്തോഷവും ധോണിയുടെ മുഖത്ത് വ്യക്തമായിരുന്നു.

കളിക്കളത്തിലിറങ്ങിയ സിവയ്ക്കൊപ്പം കളിക്കുന്ന ധോണിയുടെ വിഡിയോ ആരാധകർ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. അച്ഛന്റെ തൊപ്പി തലയിൽ നിന്നെടുക്കാൻ ശ്രമിക്കുന്ന കുട്ടി സിവയും സിവയെ കളിപ്പിക്കാൻ മുട്ടിൽ നിന്ന് കുറുമ്പു കാണിക്കുന്ന ധോണിയും കാമറകൾക്ക് വിരുന്നായി. അച്ഛന്റെ തൊപ്പി കൈയ്യിൽ കിട്ടിയ സിവയുടെ സന്തോഷം കാണേണ്ടത് തന്നെയാണ്വീട്ടിലായാലും കളിക്കളത്തിലായാലും അച്ഛനെ അടുത്തു കിട്ടിയാൽ സിവക്കു പിന്നെ മറ്റൊന്നും വേണ്ട. കുട്ടി സിവയ്ക്കൊപ്പമുള്ള എല്ലാ അവസരങ്ങളും ധോണിയും നന്നായി ആസ്വദിക്കുന്നുണ്ട്.