ധോണി സിവയുടെ സ്കൂളിൽ; ചിത്രം വൈറൽ

സിവയ്ക്കൊപ്പം പങ്കിടാൻ പറ്റുന്ന ഒരവസരവും ധോണി പാഴാക്കാറില്ല. മാത്രവുമല്ല സിവയുടെ ഓരോ കുഞ്ഞു വിശേഷവും ആരാധകരമായി പങ്കുവയ്ക്കാറുമുണ്ട് ധോണി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുന്നത് കൊണ്ട് കുഞ്ഞ് സിവയ്ക്കൊപ്പം കൂടുതൽ സമയം ചെലവിടാനും പറ്റും. സാധാരണ ഏതൊരച്ഛനെയും പോലെ സിവയുടെ സ്കൂളിലെ ആനിവൽ ഡേ പരിപാടിയിൽ പങ്കെടുക്കുന്ന ധോണിയുടേയും സിവക്കുട്ടിയുടെയും ചിത്രവും വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അച്ഛന്റെ മടിയിലാണ് സിവയുടെ ഇരിപ്പ്. കൂട്ടുകാരെയൊക്കെ അച്ഛന് പരിചയപ്പെടുത്തിക്കൊടുക്കുന്നത് കാണാം. മോളുടെ കൂട്ടുകാരൊടൊക്കെ കുശലം പറയാനൊന്നും ധോണി മറന്നില്ല. ധോണി എസ് എം എന്ന ട്വിറ്റർ അക്കൗണ്ട് വഴിയാണ് വിഡിയോയും ചിത്രവും പങ്കുവച്ചിരിക്കുന്നത്. കൂൾ അച്ഛന്റേയും ക്യൂട്ട് മോളുടേയും വിഡിയോയും ഫോട്ടോയും വൈറലാണിപ്പോള്‍.