രൂപം മാറുന്ന കുഞ്ഞുടുപ്പുകൾ, ഡിസൈനർ ഡാഡി ആള് കിടുവാ !


കുഞ്ഞുങ്ങൾക്കായുള്ള ഉടുവിൽ എത്ര വലിയ പരീക്ഷങ്ങൾ നടത്തിയാലും മതിയാവില്ല. പ്രത്യേകിച്ച് അമ്മമാർക്ക്. തങ്ങളുടെ കുഞ്ഞു ഒരു കൊച്ചു സിൻഡ്രല്ലയായി കാണണം എന്നാണ് എല്ലാ അച്ഛനമ്മമാരുടെയും അഭിപ്രായം. കുഞ്ഞുങ്ങൾക്ക് ഉടുപ്പ് തയ്ക്കുന്ന കാര്യത്തിൽ അച്ഛന്മാർക്ക് അമ്മമാരോട് പൂർണ പിന്തുണയാണ്. 


സുന്ദരിയായ മകൾക്ക് ഏറെ സുന്ദരമായ ഒരു കുഞ്ഞുടുപ്പ്. അവൾ കറങ്ങുമ്പോൾ, ആ ഉടുപ്പ് രൂപം മാറി സിൻഡ്രലയുടെ ഗൗൺ ആകണം. നടക്കുമോ? മനസ്സ് വച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഡിസൈനർ ഡാഡി. ഡിസൈനർ ഡാഡി എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനിംഗ് സ്ഥാപനം ആണ് ഈ മാന്തിക ഉടുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. 


ആദ്യ കാഴ്ചയിൽ ഒരു ഇംഗ്ലീഷ് സ്റ്റൈലിൽ ഉണ്ടാക്കിയെടുത്തിരിക്കുന്ന ഒരു കുഞ്ഞുടുപ്പ്‍. ഉടുപ്പ് ധരിച്ച കുട്ടി ഒന്ന് വട്ടത്തിൽ കറങ്ങി, അവിടിവിടെയായുള്ള ബട്ടണുകൾ ഒന്ന് അഴിച്ചാലോ ? ആഹാ സുന്ദരിയായ സിൻഡ്രല്ല മുന്നിൽ. അറ്റം വരെ നീളമുള്ള ഗൗൺ ഇട്ട പെൺകുട്ടി സൂപ്പർ സുന്ദരി തന്നെ. 


പ്രത്യേക രീതിയിൽ ഡിസൈൻ ചെയ്ത വസ്ത്രത്തിൽ ഡിസൈനർ ഡാഡി കോർത്തിണക്കിയിരിക്കുന്നത് രണ്ടു വസ്ത്രങ്ങളാണ്. ഗൗൺ വേണ്ടപ്പോൾ ഗൗൺ ആയി ധരിക്കാം . അല്ലാത്ത പക്ഷം സുന്ദരമായ ഇംഗ്ലീഷ് ഫ്രോക്ക്. ഏതായാലും കുഞ്ഞു നല്ല സുന്ദരിയായിരിക്കും എന്നുറപ്പ്. രൂപം മാറുന്ന കുഞ്ഞുടുപ്പുകളുടെ വീഡിയോ ഇന്റർനെറ്റിൽ കണ്ട് ലൈക്ക് അടിച്ചത് അഞ്ചു ലക്ഷത്തിനുമേൽ ആളുകളാണ്. 


വീഡിയോ കണ്ടശേഷം തന്റെ മകൾക്കും വേണം ഇതുപോലൊരു മാന്ത്രിക വസ്ത്രം എന്ന് പറഞ്ഞു ആരും വന്നേക്കല്ലേ . ഡിസൈനർ ഡാഡി അൽപം തിരക്കിലാണ്, കാത്തിരിക്കേണ്ടി വരും.