ഈ അച്ഛൻ മകൾക്കു വേണ്ടി എന്തും ചെയ്യും!

സ്ക്കൂൾ വാർഷികാഘോഷത്തിന് വേണ്ടി നല്ല കിടിലൻ ഡാൻസാണ് കുട്ടി ബെല്ലയും കൂട്ടുകാരും പരിശിലിച്ചത്. നല്ല പിങ്ക് ഉടുപ്പൊക്കയിട്ടി സുന്ദരിക്കുട്ടികളായാണ് ബെല്ലയും കൂട്ടുകാരും സ്റ്റേജിലെത്തിയത്. പക്ഷേ സ്റ്റേജിലെത്തിയതും ബെല്ലക്കുട്ടിക്ക് ആകെ പേടിയായി, സ്റ്റേജിനെ അഭിമുഖീകരിക്കാനാവാതെ കക്ഷി ആകെ കുഴഞ്ഞു, കരച്ചിലും തുടങ്ങി.

പെട്ടെന്നാണ് സ്റ്റേജിന് പുറകിൽ നിന്നും അവളുടെ അച്ഛൻ ബെല്ലയ്ക്കരികിലേയ്ക്ക് ഓടിയെത്തി. അച്ഛനും അധ്യാപകരും കൂടെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും ഒരു രക്ഷയുമാണ്ടായില്ല. ഡാൻസ് കളിക്കാനാകാതെ ആള് കരച്ചിലോട് കരച്ചിൽ തന്നെ. മകളുടെ സങ്കടം കാണാനാകാതെ ആ അച്ഛന്റെ അറ്റകൈപ്രയോഗത്തിന് ഇന്ന് ലോകം കൈയ്യടിക്കുകയാണ്. മക്കളുടെ സന്തോഷത്തിനു വേണ്ടി അച്ഛൻമാർ എന്തും ചെയ്യാൻ മടിക്കില്ലെന്നതിൻ ഉത്തമ ഉദാഹരണമാണ് ഈ അച്ഛൻ. മകളുടെ കൈപിടിച്ച് ആ അച്ഛൻ മ്യൂസിക്കിനൊത്ത് ആ കുട്ടിക്കൂട്ടത്തൊടൊപ്പം നൃത്തം വയ്ക്കാൻ തുടങ്ങി. ബെല്ല പതിയെ അച്ഛന്റെ ചുവടുകൾ നോക്കി ആത്മവിശ്വാസത്തോടെ ഡാൻസ് ചെയ്യാൻ തുടങ്ങി. കാണികളും ആർപ്പു വിളികളോടും കൈയ്യടികളോടും കൂടെ അച്ഛനേയും മകളേയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

ഒരു കൈയ്യിൽ കുഞ്ഞുവാവയേയും എടുത്ത് മറുകൈയ്യാൽ ബെല്ലയെ ഡാൻസ് ചെയ്യാൻസഹായിക്കുന്ന ഈ അച്ഛൻ ലോകത്തിലെ എല്ലാ അച്ഛൻമാർക്കും മാതൃകയാണ്. ഡാൻസിനിടയിൽ കുഞ്ഞുവാവയെ വാങ്ങാൻ ആരോ വന്നെങ്കിലും ആ അച്ഛൻ വാവയെ കൈമാറാതെ തന്നെയാണ് ആ ഡാൻസ് മുഴുമിപ്പിച്ചത്. ഡാൻസിലുടനീളം മാത്രമല്ല അത് കഴിഞ്ഞ് ബെല്ലയെ സ്റ്റേജിൽ നിന്നും കൂട്ടിക്കൊണ്ടുപോകുന്നതിൽ വരെ ആ അച്ഛന്റെ കരുതൽ ഉണ്ടായിരുന്നു.