വെറും 15 സെക്കന്‍ഡ്; കണ്ണിറുക്കി ‘പ്രിയ’ങ്കരിയായി ഈ കുഞ്ഞ്

അധിക നേരമൊന്നുമില്ല. വെറും 15 സെക്കൻ‌ഡ്. അതുതന്നെ ധാരാളമാണ് ഇൗ കുഞ്ഞിന്. സോഷ്യൽ ലോകത്തിന്റെ മനം കവർന്ന ഇൗ കുഞ്ഞിന്റെ വിഡിയോയാണ് ഇപ്പോൾ വൈറൽ. അതിമനോഹരമായി ഒരു കണ്ണിറുക്കലിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറി കഴിഞ്ഞു ഇൗ കുഞ്ഞും. ‘ഇതിലും മികച്ച സൈറ്റടി(കണ്ണിറുക്കല്‍) ഇനി സ്വപ്നങ്ങളിൽ മാത്രം’ എന്ന അടിക്കുറിപ്പോടെ സോഷ്യൽ ലോകം ഒന്നടങ്കം ഇൗ കുഞ്ഞിനെ നെഞ്ചേറ്റുകയാണ്. പ്രിയാ വാരിയരുടെയും രാഹുൽ ഗാന്ധിയുടെയും മനോഹരമായ കണ്ണിറുക്കൽ ആഘോഷമാക്കിയ ട്രോളൻമാർക്ക് അടുത്ത കുഞ്ഞുവാവ എത്തിയ സന്തോഷത്തിലാണ്. മനോഹരമായി നീട്ടിയെഴുതിയ കണ്ണുകളുള്ള ഇൗ കുഞ്ഞ് സെക്കൻഡുകൾ കൊണ്ടാണ് പതിനായിരങ്ങളുടെ മനം കവർന്നത്.