ക്രിസ്മസ് പാപ്പയ്ക്കൊപ്പം കുട്ടിപ്പട്ടാളം

കുട്ടിപ്പട്ടാളത്തിന് ഏറ്റവും ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രം, അല്ലെങ്കിൽ ക്രിസ്മസ് അപ്പൂപ്പൻ അതും പോരെങ്കിൽ വല്യമ്മച്ചിയുടെ ചട്ടയും മുണ്ടും. ഈ ഡിസൈനുകളിൽ തീർത്ത കുഞ്ഞുടുപ്പായാലോ ക്രിസ്മസ് ആഘോഷത്തിന്

മിന്നി മൗസ്
മിന്നി മൗസ് മാതൃകയിൽ റെഡ് ഗോൾഡൻ കോംബിനേഷനിൽ ഡിസൈൻ ചെയ്ത ഫ്രോക്ക്, റെഡ് സാറ്റിൻ, നെറ്റ്, ഗോൾഡ് ഷിമ്മർ മെറ്റീരിയലുകൾ ഉപയോഗിച്ചിരിക്കുന്നു.

ക്രിസ്മസ് പാപ്പ
ക്രിസ്മസ് അപ്പൂപ്പന്റെ ഡ്രസുമായി മാച്ച് ചെയ്യുന്ന റെഡ് –വൈറ്റ് കോംബിനേഷൻ. സാറ്റിൻ റെഡ് മെറ്റീരിയലിൽ വൈറ്റ് ഫർ, വെയ്സ്റ്റ് ബാൻഡായി കറുപ്പ് അല്ലെങ്കിൽ പച്ച കളറിലുള്ള സാറ്റിൻ റിബൺ ചേരുമ്പോൾ കംപ്ലീറ്റ് ക്രിസ്മസ് ലുക്ക്

ചട്ടയും മുണ്ടും
ചട്ടയും മുണ്ടും ലുക്ക് തരുന്ന ഓഫ് വൈറ്റ് നിറത്തിലുള്ള കുഞ്ഞുടുപ്പ്. ഓഫ് വൈറ്റ് കോട്ടൺ മെറ്റീരിയലിൽ റെഡ് പൈപ്പിങ്. സ്കർട്ട്, ബോഡി പാർട്ടിൽ ഗോൾഡൻ ബീഡ്സ് വർക്. ബോഡി പാർട്ടിൽ അഴകായി ഗോൾഡൻ ബോയും.

(ഡിസൈൻ: കൊക്കൂൺ, കടവന്ത്ര