തൈമൂറിന്റെ ക്രിസ്മസ് ആഘോഷം!

ക്രിസ്മസിനും സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത് താരപുത്രൻ തൈമൂർ തന്നെയാണ്. കരീനയുടെയുടെയും സെയ്ഫലി ഖാന്റെയും കുഞ്ഞ് തൈമൂറിപ്പോൾ കപൂർ കുടുംബത്തിന്റയാകെ പൊന്നോമനയാണ്. ബന്ധുക്കൾക്കൊപ്പമുള്ള തൈമൂറിന്റെ ക്രിസ്മസ് ആഘോഷ ചിത്രങ്ങളും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കരിഷ്മ കപൂറാണ് തൈമൂറിന്റെ പുതിയ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തത്. വീഡിയോയിൽ കുഞ്ഞു തൈമൂറിന്റെ ഡാൻസും ഉണ്ട്.

ക്രിസ്മസ് വിരുന്നിലെ താരം എന്ന പേരിലാണ് തൈമൂറിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസിന് അഞ്ച് ദിവസം മാത്രമായിരുന്നു തൈമൂറിന് പ്രായം. ഡിസംബർ ഇരുപതിനായിരുന്നു നീലക്കണ്ണുളള കുഞ്ഞു രാജകുമാരന്റെ ഒന്നാം പിറന്നാൾ.

കപൂർ കുടുംബത്തിൽ വർഷത്തിലൊരിക്കൽ എല്ലാവരും ക്രിസ്മസിന് ഒത്തു ചേരും. മിക്കവരും വെള്ളിത്തിരയിലെ മിന്നും താരങ്ങൾ. എന്നാൽ, ഇത്തവണ മറ്റാരെക്കാളും തിളങ്ങിയത് തൈമൂറാണ്.

നേരത്തെ തന്നെ തൈമൂറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഏതായാലും താരങ്ങളെക്കാൾ ആരാധകരാണ് താര പുത്രനിപ്പോൾ സോഷ്യൽ മീഡിയയിൽ.

കൂടുതൽ വാർത്തകൾക്ക്