കുട്ടികളുടെ സൈബര്‍ ലോകത്തെ എങ്ങനെ നിയന്ത്രിക്കാം

ഗായത്രി നാരായണൻ

വരും കാലങ്ങളില്‍ കുട്ടികള്‍ വളരുക സാങ്കേതിക വിദ്യയുമായി കൂടുതല്‍ ഇകടപഴയിയായിരിക്കും എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. കുട്ടികളില്‍ നിന്ന് സാങ്കേതി വിദ്യ മറച്ചി പിടിക്കാനാകാത്ത വിധം അത് സര്‍വ്വ വ്യാപിയായിക്കഴിഞ്ഞു. പക്ഷെ അതിനര്‍ത്ഥം ഇത്തരം കാര്യങ്ങളി‍ല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ല എന്നല്ല. ഒരു പരിധി വരെ കുട്ടികളെ ഡിജിറ്റല്‍ ലോകത്ത് നിന്ന് നിയന്ത്രിക്ക് അകറ്റി നിര്‍ത്തുന്നതാകും അവരുടെ സുരക്ഷക്ക് ഉതകുന്ന കാര്യം. ‍‌‌

സുരക്ഷിതമായ അകലം
ചില രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയെന്ന മേഖലയിലേക്ക്  തന്നെ കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തും. ഇതും ആരോഗ്യകരമായ പ്രവണതയായി കാണാനാകില്ല. അപ്പോള്‍ കുട്ടികളും ഡിജിറ്റല്‍ ലോകവും തമ്മിലുള്ള സുരക്ഷിത അകലം എവിടെയാണെന്ന് നിര്‍ണ്ണയിക്കുന്നത് തന്നെയാണ് ഏറ്റവും നിര്‍ണ്ണായകമായ ചുവട് വയ്പ്.

രക്ഷിതാക്കളുടെ കൃത്യമായ അറിവ്
കുട്ടികളെ സാങ്കേതിക മേഖലയില്‍ ഒരു സമയം വരെ നിയന്ത്രിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ കാര്യം സ്വയം സാങ്കേതിക മേഖലയെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കുക എന്നതാണ്. ഒരു പ്രായം വരെ സാങ്കേതിക വിദ്യയുടെ കാര്യത്തെ നമ്മളെ മറികടക്കാന്‍ കുട്ടികളെ അനുവദിക്കാതിരിക്കുക. ഇത് കുട്ടികള്‍ക്ക് കൃത്യമായ നിയന്ത്രണ രേഖ വരയ്ക്കുന്നതില്‍ രക്ഷിതാക്കളെ വിജയിപ്പിക്കും. ഇല്ലെങ്കില്‍ ഇതേ മേഖലയില്‍ നിങ്ങളെ കബളിപ്പിക്കാനും സുരക്ഷിതമല്ലാത്ത പല മേഖലയിലേക്കും കടന്ന് ചെല്ലാനും കുട്ടികള്‍ക്ക് കഴിയും.

എങ്ങനെ നിയന്ത്രിക്കാം.
കുട്ടികള്‍ക്ക് ഏതെല്ലാം ഉപകരണങ്ങള്‍ നല്‍കാം എന്നതിലായിരിക്കണം ആദ്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്. കുട്ടികള്‍ക്ക് സ്വകാര്യമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ക്ക് തീര്‍ച്ചയായും നിയന്ത്രണം ഏര്‍പ്പെടുത്തുക.അതായത് ഫോണ്‍, ഐപാഡ്, ടാബ്ലറ്റ് , ലാപ്ടോപ്പ് തുടങ്ങിയവ കുട്ടികള്‍ക്ക് മാത്രമായി നല്‍കാതിരിക്കുക. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ സമ്പൂര്‍ണ്ണമായ വിലക്ക് ഇക്കാലത്ത് പ്രായോഗികമോ ബുദ്ധിപരമോ ആയ തീരുമാനമല്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രം ഇത ഉപയോഗിക്കാന്‍ അനുവദിക്കുക. ശ്രദ്ധിക്കാത്ത സമയങ്ങളില്‍ ഇന്റര്‍നെറ്റ് ഓഫ് ചെയ്ത് വയ്ക്കുക.

തുറന്ന സംസാരം
സാങ്കേതിക വിദ്യകളെക്കുറിച്ചും, സൈബര്‍ ലോകത്തെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുക. പ്രത്യേകിച്ചും വീട്ടില്‍ എല്ലാവരും ഉള്ള സമയങ്ങളില്‍. ഇതിലെ അപകടങ്ങളെ പറ്റിയും മറ്റും ഉപദേശ രൂപേണയല്ലാതെ പൊതു സംസാരം എന്ന രീതിയില്‍ അവതരിപ്പിക്കുന്നത് കുട്ടികളെ കൂടുതല്‍ ഇതേക്കുറിച്ച് ശ്രദ്ധാലുക്കളാക്കും. മാത്രമല്ല ഇത്തരം പ്രതിസന്ധികള്‍ നേരിട്ടാല്‍ രക്ഷിതാക്കളുടെ അടുത്തെത്തി ഇക്കാര്യം പറയാനും  ഇത് സഹായിക്കും. ഇത് വലിയ അപകടങ്ങളില്‍ കുട്ടി ചെന്ന് ചാടുന്നതില്‍ നിന്ന് തടയും.