ഭാവനയുടെ കല്യാണത്തിന് മഞ്ജുവിനൊപ്പം കണ്ട ആ കൊച്ചു സുന്ദരി ആര്?‍

സെലിബ്രിറ്റി ചടങ്ങുകളിൽ പലപ്പോഴും താരങ്ങൾക്കൊപ്പം തന്നെ ചില കുട്ടിത്താരങ്ങളും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഭാവനയുടെ വിവാഹത്തിലും തിളങ്ങിയത് രണ്ട് ക്യൂട്ട് കുട്ടികളാണ്.

വേദിയില്‍ തിളങ്ങിയ പല പ്രമുഖ താരങ്ങളേക്കാൾ സോഷ്യൽ മീഡിയയിൽ സ്പെഷലായാത് രണ്ട് കുട്ടിത്താരങ്ങളാണ്. സിനിമാ താരങ്ങളും മറ്റ് സെലിബ്രിറ്റികളും നിറഞ്ഞ ആ സദസിൽ രണ്ട് ക്യൂട്ട് കുട്ടിതാരങ്ങളും ശ്രദ്ധനേടി. മഞ്ജുവാരിയര്‍ക്കൊപ്പം കണ്ട ആ കൊച്ചു സുന്ദരിയിൽ പലരുടെയും കണ്ണുകളുടക്കിയിരുന്നു. പാട്ടുകാരിയും ഇവരുടെ അടുത്ത സുഹൃത്തുമായ സയനോരയുടെ മകള്‍ സെനയായിരുന്നു അത്.

നസ്രിയയുടേയും ഭാമയുടേയും കൈകളിൽ കണ്ട ആ മാലാഖക്കുട്ടിയാകട്ടെ നടിയും അവതാരകയുമായ ശില്‍പ്പ ബാലയുടെ മകള്‍ യാമിക. ഭാവനയുടെ അടുത്ത സുഹൃത്താണ് ശില്‍പ്പ ബാല. നവ്യാ നായരാണ് ശില്‍പ്പ ബാല കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്ക് വച്ചത്.