കേൾവിശക്തിയില്ലാത്ത കെയർടേക്കറെ ‍ഞെട്ടിച്ച് കുരുന്നുകൾ– വിഡിയോ

കിൻഡർ ഗാർഡനിലെ തങ്ങളുടെ കെയർടേക്കറിന് പിറന്നാൾ ആശംസിക്കുന്ന കുരുന്നുകളുടെ വിഡിയോ വൈറലാകുന്നു. അമേരിക്കയിലെ തുല്ലഹോമയിലെ ഹിക്കേഴ്സൺ എലെമെന്ററി സ്കൂളിലെ കെയർടേക്കറാണ് ജെയിംസ്, ഇദ്ദേഹത്തിന് കേൾവിശക്തിയില്ല. അറുപതാം പിറന്നാളിന് സ്കൂളിലെത്തിയ ജെയിംസിനെ അക്ഷരാർഥത്തിൽ കുരുന്നുകൾ ഞെട്ടിച്ചു.

ഏറെ നാളായി ഈ കുരുന്നുകളുടെ സംരക്ഷകനും സുഹൃത്തുമാണ് ജെയിംസ്. കേൾവിശക്തിയില്ലാത്ത ജെയിംസിന് സൈൻ ലാംഗ്വേജിലാണ് കുട്ടികൾ പിറന്നാൾ ആശംസയറിയിച്ചത്. ഈ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

20 വര്‍ഷമായി സ്കൂളിലെ ജീവനക്കാരനാണ് ജെയിംസ്. ജെയിംസിന്‍റെ പിറന്നാളുമായി ബന്ധപ്പെട്ട് അധ്യാപകരായ ഹെഷ്മാന്‍, അലീസ ഹാട്ട്സ്ഫീല്‍ഡ്സ് എന്നിവർ ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. ഇതിനായി കുട്ടികളെ സൈൻ ലാംഗ്വേജ് പഠിപ്പിച്ചു.

കുഞ്ഞുങ്ങള്‍ സൈന്‍ ലാംഗ്വേജില്‍ പിറന്നാള്‍ ആശംസകളറിയിക്കുമ്പോള്‍ തലയില്‍ കൈ വെച്ച് അമ്പരന്ന് നില്‍ക്കുന്ന ജെയിംസിന് വിഡിയോയിൽ കാണാം.