വിടപറഞ്ഞ കുഞ്ഞനുജത്തിയ്ക്കായി നാലു വയസുകാരന്റെ പാട്ട്

ഒരു കുഞ്ഞ് ഗിറ്റാറും പിടിച്ച് ആ നാല് വയസ്സുകാരൻ അലക്സ് ഡിസ്നി പിക്സാർ മൂവി കോകോയിലെ 'റിമമ്പർ മീ' എന്ന പാട്ട് പാടുന്ന് കേട്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും. കാരണം അവൻ വെറുതെ ആ പാട്ട് പാടുകയല്ല, തന്ന വിട്ടകന്ന കുഞ്ഞനുജത്തി 'അവ' യുടെ ചിത്രത്തന് മുന്നിൽ നിന്നാണവൻ പാടുന്നത്. അലക്സ് അറിയുന്നതേയില്ല തന്റെ അച്ഛൻ ആ പാട്ട് റെക്കോർഡ് ചെയ്യുന്നുണ്ടെന്ന്.

കുഞ്ഞനുജത്തിയെ അലക്സ് എത്രമാത്രം മിസ് ചെയ്യുന്നുണ്ടാകുമെന്ന് ഒന്നോർത്തുനോക്കൂ. നാല് വയസേ ഉള്ളൂവെങ്കിലും അലക്സിന് എല്ലാം മനസിലാകുമെന്നും അവനെപ്പോഴും അവയെക്കുറിച്ചുള്ള ഓർമകളാണെന്നും സാമിർ പറയുന്നു. കഴിഞ്ഞ മെയ്മാസത്തിലാണ് കുഞ്ഞ് അവ ഈ ലോകം വിട്ടുപോയത്. അവയുണ്ടായിരുന്നെങ്കിൽ ഇന്നവൾക്ക് ഒരു വയസാകുമായിരുന്നു.

എന്ത് കാര്യത്തിലും അലക്സ് അവയെക്കുറിച്ചുള്ള ഓർമകൾ നിറയ്ക്കുന്നുവെന്ന് സാമിർ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ മനസിലാകും. ആകാശത്തെ മേഘത്തുണ്ട് ചൂണ്ടിക്കാട്ടി ആ മേഘത്തിൽ അവയെ കാണുന്നുണ്ടോയെന്ന് അലക്സ് ചോദിക്കുന്നതും സങ്കടത്തോടെയല്ലാതെ കാണാനാവില്ല.

അലക്സിന്റെ അച്ഛൻ സാമിർ ട്വിറ്ററിലൂടെ ഷെയർ ചെയ്ത വിഡിയോ വികാരനിർഭരം തന്നെയാണ്. അമേരിക്കയിലെ ടെക്സസിസാണ് സാമിറും കുടുംബവും താമസിക്കുന്നത്.