കുതിരപ്പുറത്തേറി സ്കൂളില്‍; വീട്ടിലും നാട്ടിലും താരമായി നൗഫാന്‍

കാറും ബസും ഓട്ടോറിക്ഷയും ബൈക്കുമൊന്നുമല്ല നാലുവയസ്സുകാരന്‍ നൗഫാന്‍റെ വാഹനം. സഹപാഠികൾ ഓട്ടോയിലും സ്കൂൾബസിലും സൈക്കിളിലുമൊക്കെ സ്കൂളിലെത്തുമ്പോൾ നാലാംക്ലാസിലുള്ള നൗഫാൻ എത്തുന്നത് കുതിരപ്പുറത്താണ്. കുതിരപ്പുറത്തേറി സ്കൂളിലെത്തുന്ന നൗഫാന്‍റെ വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

കാളികാവ് അഞ്ചച്ചെവിടി ജി.യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നൗഫാൻ. വൈകുന്നേരം കളിസ്ഥലത്തേക്കും കടയിലേക്കും പത്ത് കിലോമീറ്റർ അകലെയുള്ള അമ്മവീട്ടിലേക്കും കുതിരപ്പുറത്ത് തന്നെയാണ് യാത്ര.