അല്പം ബോറടിക്കുന്നത് ഒത്തിരി നല്ലതാ!!

കുട്ടികൾ അല്പസമയം പോലും ബോറടിച്ചിരിക്കുന്നത് മാതാപിതാക്കൾക്കു സഹിക്കില്ല. എങ്ങനെയെങ്കിലും അവരെ എന്തെങ്കിലും കാര്യത്തിൽ എൻഗേജ് ചെയ്യിക്കാതെ പിന്നെ സമാധാനമുണ്ടാകില്ല. ടി വിയോ ഫോണോ ഐപാഡോ, വിഡിയോ ഗെയിമോ ഒക്കെ ഒരുക്കി കൊടുക്കുന്ന മാതാപിതാക്കൾ അറിയാൻ, അവർ അല്പം ബോറടിക്കുന്നത് വളരെ നല്ലതാണെന്ന് പുത്തൻ പഠനം പറയുന്നു. അല്പ സമയം വെറുതെയിരിക്കുന്നതും ബോറടിക്കുന്നതുമൊക്കെ കുട്ടികളുടെ ബുദ്ധി വികാസത്തിന് വളരെ നല്ലതാണത്രേ.

കളികളും പഠവും മറ്റ് ശാരീരികവും കലാപരവുമായുള്ള പ്രവർത്തികളുമൊക്കെ നല്ലതുതന്നെ, എന്നാൽ ഇതൊന്നുമില്ലാതെ കുട്ടികൾക്ക് അവരുടേത് മാത്രമായ, ഒന്നും ചെയ്യാനില്ലാത്ത കുറച്ച് സമയം വേണമത്രേ. അവർക്കു ചിന്തിക്കാനും അവരുടെ തന്നെ കഴിവുകളേയും ശക്തിയേയും പോരായ്മകളേയും കുറിച്ച് ചിന്തിക്കാനും അത് തിരിച്ചറിയാനുമാണ് ഈ സമയം.

ടെലിവിഷൻറെ കടന്നുകയറ്റത്തോടെ കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും ഭാവനാപരമായ കഴിവുകൾക്കു അല്പം ഉടവ് തട്ടാൻ കാരണമായി. പിന്നീട് കമ്പ്യൂട്ടറും ടാബ്‌ലറ്റും, വിഡിയോ ഗെയിമുകളും വ്യാപകമായതോടെ കുട്ടികൾ ചിന്തിക്കുകപോലും ചെയ്യാതെയായി. അതുകൊണ്ട് ഇവയൊക്കെ സ്വിച്ച് ഒാഫ് ചെയ്ത്, കളികളും, പഠനവുമൊന്നിമില്ലാതെ കുട്ടികളെ അവരുടേതായ ലോകത്ത് കുറച്ചു സമയം വെറുതെ വിടാനാണ് പഠനം പറയുന്നത്. അതവരുടെ ചിന്തയേയും ക്രിയാത്മകമായ കഴിവുകളേയും വളർത്താൻ ഉപകരിക്കും. 8