അഞ്ചല്ല ഒൻപത് വയസ്സാന്നാ അബ്രാമിന്റെ ഭാവം!

മെയ് 27 നായിരുന്നു ഷാരൂഖിന്റേയും ഗൗരിയുടെ കുഞ്ഞു രാജകുമാരന്റെ അഞ്ചാം പിറന്നാൾ. 2013 മെയ് 27 നാണ് അബ്രാം ജനിച്ചത്. തന്റെ മൂന്നാമത്തെ മകനായ അബ്രാമിന്റെ പിറന്നാളിന് അച്ഛൻ അങ്ങ് അമേരിക്കയിൽ ഷൂട്ടിങ്ങിലാണ്. എങ്കിലും അവനായി രസകരമായ ഒരു പിറന്നാൾ ആശംസയും ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

"എന്റെ സൺഷൈനിന് ഇന്ന് അഞ്ച് വയസ്സായി, പക്ഷേ അവന്റെ വിചാരം ഒൻപത് വയസ്സായി എന്നാണ്." ഇപ്പറഞ്ഞത് അവനോട് പറയല്ലേയെന്നും ഷാരൂഖ് പറയുന്നുണ്ട്. ആരാധകര്‍ക്കൊപ്പം അമീർ ഖാനും അബ്രാമിന് ആശംസകളുമായി ട്വിറ്ററിലെത്തിയിരുന്നു.

അബ്രാമുമൊത്തുള്ള ഒരു മനോഹര ചിത്രത്തിനൊപ്പം ഷാരൂഖ് ഇങ്ങനെ കുറിച്ചു "My sunshine turns 5 yrs today but he thinks he is 9! Please don’t tell him otherwise if u meet him. Children should hear their own music, sing their own songs & believe in their own lil dreams...& yeah, hug their papa a lot.."

ഗൗരിയും അബ്രാമിനൊത്തുള്ള ഒരു സൂപ്പർക്യൂട്ട് ചിത്രം ആരാധകർക്കായി പോസ്റ്റ് ചെയ്തിരുന്നു. "Happy bday, my gorgeous..." എന്ന കുറിപ്പോടെയാണ് ഗൗരി ഈ ചിത്രം പങ്കുവച്ചത്.

അബ്രാമിനെ കൂടാതെ ആര്യൻ എന്ന മകനും സുഹാന എന്ന മകളുമാണ് ഷാരൂഖിന്. "എനിക്ക് എന്റെ മക്കളെ ഒത്തിരി ഇഷ്ടമാണ്, അത് അവർ എന്റെ മക്കളായതു കൊണ്ട് മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രണ്ട്സും അവരാണ്." ഷാരൂഖ് ഒരിക്കൽ പറഞ്ഞതാണിത്. അവരെത്ര പ്രായമായാലും ഷാരൂഖിന്റെ ബെസ്റ്റ് ഫ്രണ്ട്സ് അവർ തന്നെയായിരിക്കും. കുട്ടികളുടെ പ്രായം എത്രയാണോ അതാണ് തന്റെ പ്രായമെന്നും അദ്ദേഹം പറയുന്നു. ആര്യൻ ഷാരൂഖിന്റെ ഒരു പിറന്നാളിന് സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റ് പ്രശസ്തമാണ്" അദ്ദേഹത്തിന് കുട്ടികളെപ്പോലെ കളിക്കാനും സുഹൃത്തിനെപ്പോലെ ഉപദേശിക്കാനും ബോഡിഗാർഡിനെപ്പോലെ സംരക്ഷിക്കാനുമാകും" എന്നാണ്. കുട്ടികളുമായി ഷാരൂഖിന് എത്രമാത്രം അടുപ്പമുണ്ടെന്ന് ഈ ഒറ്റ പോസ്റ്റിലൂടെ മനസിലാക്കാം.