ഇത് അമിതാഭ് ബച്ചന് ലഭിച്ച ഏറ്റവും ക്യൂട്ട് പിറന്നാൾ ആശംസ‍

ആരാധ്യയുടെ ഓരോ വിശേഷങ്ങളും അമ്മയ്ക്കൊപ്പമുള്ള യാത്രകളും മുത്തച്ഛൻ പങ്കുവയ്ക്കുന്ന ആരാധ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ഓക്ടോബർ പതിനൊന്നിന് അമിതാബ് ബച്ചന് ഒരു വയസ്സുകൂടെ കൂടി. എന്നാൽ കൊച്ചുമകളുമൊത്തുള്ള കളിചിരികൾക്ക് പ്രായമേയില്ല. 1942 ഓക്ടോബർ പതിനൊന്നിനാണ് അമിതാബ് ജനിച്ചത്. 76 വയസ്സാണ് അദ്ദേഹത്തിന്.

മരുമകൾ ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ബച്ചന് പിറന്നാൾ‌ ആശംസിച്ചത് ഏറ്റവും ക്യൂട്ടായിട്ടായിരുന്നു. അമിതാബ് ബച്ചനും ആരാധ്യയും ഒന്നിച്ചുള്ള ഒരു മനോഹര ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മരുമകൾ അദ്ദേഹത്തിന് ആശംസകൾ നേർന്നത്. "HAPPYYY 76th BIRTHDAY Dadaji," എന്ന കുറിപ്പോടെയുള്ള ആ ചിത്രം വളരെ വേഗം ശ്രദ്ധ നേടി.

ആരാധ്യയുടെയൊപ്പം ചിലവഴിക്കാൻ കിട്ടുന്ന ഒരവസരവും ബച്ചന്‍ പാഴാക്കാറില്ല. കുഞ്ഞ് ആരാധ്യയ്ക്കൊപ്പമുള്ള ബച്ചന്റ കുസൃതിചിത്രങ്ങൾ ഐശ്വര്യയും അഭിഷേകും പങ്കുവയ്ക്കാറുണ്ട്. ആരാധ്യയുടെ ഓരോ വിശേഷങ്ങളും അമ്മയ്ക്കൊപ്പമുള്ള യാത്രകളും മുത്തച്ഛനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്.

View this post on Instagram

💖🌈✨HAPPYYY 76th BIRTHDAY Dadaji

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on