അമ്മയ്‌ക്ക് ഇഷ്ടം കുഞ്ഞനുജനോട്, പ്രതികാരം ചെയ്ത് ചേച്ചി !

കുഞ്ഞനുജനോ അനുജത്തിയോ ഉണ്ടാകുന്നത് മൂത്തകുട്ടികൾക്ക് സന്തോഷമൊക്കെയാണെങ്കിലും, തങ്ങൾക്ക് ഇത്രയും നാൾ കിട്ടിയ കൊഞ്ചിക്കലുകളും സ്നേഹവും പങ്കിട്ടുപോകുന്നത് അവർക്ക് സങ്കടം തന്നെയാണ്.

ആദ്യത്തെ കണ്മണി ജനിച്ച് വലിയൊരു ഇടവേളയില്ലാതെ തന്നെ രണ്ടാമത്തെ കുഞ്ഞിന് ജന്മം കൊടുക്കുന്നവരുണ്ട്. മുതിർന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമാണിത്. പലപ്പോഴും മാതാപിതാക്കൾ ഇത് മനസ്സിലാക്കാറില്ലെന്ന് മാത്രം.

കുട്ടിക്ക് തിരിച്ചറിവ് ഉണ്ടാകുന്നതുവരെ കുഞ്ഞു സഹോദരനോ, സഹോദരിയോ ആയിരിക്കും അവന്റെ ഏറ്റവും വലിയ ശത്രു. അത്തരമൊരു മാനസികാവസ്ഥയിൽ മുതിർന്ന കുട്ടി ഒരുപക്ഷെ ഇളയകുട്ടിയെ ഉപദ്രവിക്കാനും മടിക്കില്ല.

അങ്ങനെയൊരു വിഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. ചേച്ചി കുഞ്ഞനുജനെ താഴ്ചയുള്ള റോഡിലേക്ക് തള്ളിയിടുന്നതാണ് വിഡിയോ. അമ്മ പുറകെയെത്തി കുഞ്ഞിനെ രക്ഷിക്കുന്നതും വിഡിയോയിൽ കാണാം.