കുഞ്ഞിന് ഒരു പേരിട്ടു; കിട്ടിയത് എട്ടു ലക്ഷം!

നമ്മളെല്ലാവരും കുഞ്ഞുങ്ങൾക്ക് പേരിടാറുണ്ട്... എന്നാൽ അഞ്ച് പൈസ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ? എന്നാൽ വെറും ഏഴ് ആഴ്ച മാത്രം പ്രായമായ ഒരു കുഞ്ഞു വാവയ്ക്ക് പേരിട്ടതിന്റെ പേരിൽ കിട്ടിയത് എട്ടുലക്ഷം രൂപയാണ്. കുഞ്ഞുങ്ങൾക്ക് പേരിടുകയാണെങ്കിൽ ഇങ്ങനെ ഇടണം. ഒരൊറ്റ പേരിടലിൽ കിട്ടിയത് ലക്ഷങ്ങളല്ലേ. ഹെറാൾഡ് റോസ് എന്ന വാവയാണ് ഈ ഭാഗ്യവതി. കുഞ്ഞു വലുതാകുമ്പോഴുള്ള കോളജ് ഫീസ് മുഴുവൻ വെറും ഏഴാം ആഴ്ചയിൽ തന്നെ സ്വന്തമാക്കി ഈ മിടുക്കി.

കെ എഫ് സി ചിക്കൻ സംഘടിപ്പിച്ച ഒരു പേരിടൽ മത്സരത്തിൽ വിജയിച്ചതോെടയാണ് ഹെറാൾഡ് റോസ് എന്ന കുഞ്ഞിന് ഇത്രയും വലിയ സമ്മാനം ലഭിച്ചത്. കെ എഫ് സിയുടെ സ്ഥാപകനായ ഹെറാൾഡ് ഡേവിഡ് സാൻഡേഴ്സിന്റ പേരിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഹെറാൾഡ് ഡേവിഡ് സാൻഡേഴ്സിന്റ ജന്മദിനത്തിൽ ജനിക്കുന്ന കുട്ടിക്ക് അതേ പേരിടുക എന്നതായിരുന്നു മത്സരം. ആദ്യം പേരിടുന്നവർക്കായിരുന്നു സമ്മാനം ലഭിക്കുക. ബേബി ഹെറാൾഡ് നെയിംമിങ് കോണ്ടസ്റ്റ് എന്നായിരുന്നു മത്സരത്തിന്റെ പേര്.

ഹെറാൾഡ് റോസിന്റെ മാതാപിതാക്കൾ സെപ്തംമ്പർ ഒൻപതിന് ജനിച്ച തങ്ങളുെട പൊന്നോമനയ്ക്ക് പേരിടാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. മത്സരത്തിൽ പങ്കെടുത്ത കുഞ്ഞ് ഹെറാൾഡിന് സമ്മാനവും കിട്ടി. പേര് ഇങ്ങനെയൊക്കയാണെങ്കിലും ഹാർലിയെന്നാവും അവളെ വിളിക്കുക.