ക്യാമറയ്ക്ക് മുന്‍പിലെ കുട്ടിക്കുറുമ്പ്; ക്യൂട്ട് വിഡിയോ

"എനിക്കറിയില്ലല്ലോ വാ തുറക്കണത്"! ഫോട്ടോ എടുക്കാൻ സ്റ്റുഡിയോയിലെത്തിയ കുട്ടിക്കുറുമ്പത്തിയുടെ മറുപടികേട്ട് ഫോട്ടോഗ്രാഫർ പോലും ചിരിച്ചുപോയി. ഫോട്ടോയെടുക്കാൻ പോസ് ചെയ്യുന്നതിനിടെ അറിയാതെ വാ തുറന്നു പോയതാ അപ്പളാ പറയുന്നേ വാ അടയ്ക്കാൻ, താനറിയാതെ തുറന്നു പോകുന്നതല്ലേ... നിഷ്കളങ്കമായ ആ മറുപടികൾക്ക് ഇന്ന് ആരാധകരേറെയാണ്.

ഓര്‍മകളുടെ ആല്‍ബത്തില്‍ നിറയെ കുട്ടികളുടെ ഓരോ വളർച്ചാഘട്ടങ്ങള്‍. ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ് അത്. കുട്ടിക്കുറുമ്പുകളെ ക്യാമറയിലാക്കാന്‍ പാടുപെടുന്ന മാതാപിതാക്കളെ ഒരുപാട് കണ്ടിട്ടുമുണ്ട്. അത്തരം ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. വാ തുറന്നിരിക്കുന്ന കുഞ്ഞിനോട് ഫോട്ടോഗ്രാഫർ വാ അടയ്ക്കാൻ പറയുന്നതും, ഷോൾഡർ ഉയർത്താതെ നേരെയിരിക്കാൻ പറയുന്നതുമാണ് വിഡിയോയിൽ. ഫോട്ടോഗ്രാഫറുടെ നിർദേശങ്ങൾക്ക് രസകരമായി മറുപടി പറയുകയാണ് ഈ കൊച്ചു സുന്ദരി‍.

മാതാപിതാക്കളും കുഞ്ഞിന് നിർദേശങ്ങളുമായി പിന്നണിയിലുണ്ട്. തങ്ങളുടെ കുട്ടിക്കുറുമ്പിയുടെ ഫോട്ടോ അനുഭവം വിഡിയോയിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. ഇവർ തന്നെയാണ്. വിഡിയോ കാണാം.

<