സൂപ്പർക്യൂട്ട് അനന്യയുടെ ക്യൂട്ട് പാട്ട് വൈറൽ ‍

ആടിപ്പാടി ആളുകളുടെ ഹൃദയത്തിൽ കയറിയിരിപ്പാണ് ഒരു കുട്ടി ഗായിക. പാടുന്ന ആളും ക്യൂട്ട് ആളുടെ ഭാവങ്ങളാകട്ടെ സൂപ്പർക്യൂട്ട്. വളരെ പെട്ടെന്നാണ് ഈ കുട്ടി ഗായികയുടെ ഈ വിഡിയോ ആളുകൾ ഏറ്റെടുത്തത്.

ഇഷ്ടം കൂടി ഇഷ്ടം കൂടി ഒരു നൂറാവർത്തി കണ്ടുകഴിഞ്ഞ ഒരുപാട് പേരുണ്ട്. ചിലർ വാട്സ്ആപ്പിലൂടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു, ചിലർ സ്റ്റാറ്റസ് ആക്കി. ആരാണിവൾ. ഈ കുഞ്ഞുഗായിക? റിയാലിറ്റി ഷോയിലൂടെ ഏറെ സുപരിചിതയായ അനന്യയാണ് ഈ പുതിയ ട്രെൻഡിങ് താരം. ഒരു തമിഴ് ഗാനത്തിന് വ്യത്യസ്ഥ അവതരണമാണ് അനന്യ ഒരുക്കിയത്.

പാട്ടിനൊപ്പം മനോഹരമായ ക്യൂട്ട്‌ എക്സ്പ്രഷൻസ് കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുകയാണ് ഈ ഗായിക. പത്ത് ദിവസം കൊണ്ട് പത്തുലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഈ വിഡിയോ സ്വന്തമാക്കിയത്.