ശ്രദ്ധേയനായി അസ്ലാം; മോഹം ടോവിനോയെപ്പോലെയാകാൻ

തിയേറ്ററില്‍ നിറഞ്ഞോടുന്ന തീവണ്ടി സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ അമ്പരപ്പിലാണ് കോഴിക്കോട്ടൊരു കൊച്ചുകലാകാരന്‍. സിനിമയിലെ നായക കഥാപാത്രത്തിന്റെ സഹോദരി പുത്രനായി അഭിനയിച്ച ഈസ്റ്റ്ഹില്‍ ശ്രേയസിലെ അസ്ലാം കരീമാണ് അപ്രതീക്ഷിത താരപദവി ആഘോഷമാക്കുന്നത്. അപ്രതീക്ഷമായി സിനിമ താരമായതിന്റെ അമ്പരപ്പിലാണ്.

അപ്രതീക്ഷമായി സിനിമ താരമായതിന്റെ അമ്പരപ്പിലാണ് അസ്ലാന്‌ കരീം.. താന്‍കൂടി ചുവടുവച്ച തീവണ്ടിയിലെ രംഗത്തിനൊത്ത് പാടുന്നതാണ് കോഴിക്കോട് ഈസ്റ്റ് ഹില്‍ ശ്രേയസിലെ ഈ കൊച്ചു കലാകാരന്റെ ഇപ്പോഴത്തെ വിനോദം.

അഭിനയിച്ചതിനപ്പുറം ടോവിനോയടക്കമുള്ള താരങ്ങളുടെ കൂടെ ചിലവഴിച്ച സമയത്തെ കുറിച്ചാണ് അസ്ലാമിന് ഏറെ പറയാനുള്ളത്. വലുതാകുമ്പോള്‍ ടോവിനോയെ പോലെ നടനാകണമെന്ന് പറയുന്ന അസ്ലാന്‍ കോഴിക്കോട് സില്‍വര്‍ഹില്‍സ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.