ആരാധകർ കാത്തിരുന്ന ആ ചിത്രമിതാ; അസിന്റെ കുഞ്ഞുരാജകുമാരി

കഴിഞ്ഞ ദിവസമാണ് അസിനും രാഹുൽ ശർമ്മയും കുഞ്ഞുരാജകുമാരിയുടെ ചിത്രം ആദ്യമായി പുറത്തുവിട്ടത്. ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞിന്റെ ചിത്രവും പേരും ആദ്യമായി ആരാധകർക്കായി പങ്കുവച്ചത്. അരിൻ എന്നാണ് ആ കൊച്ചു സുന്ദരിയ്ക്ക് ഇവർ നൽകിയ പേര്. അസിന്റേയും രാഹുലിന്റേയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് കുഞ്ഞിന് അരിൻ എന്ന് പേരിട്ടത്. ഒരു വർഷമാണ് ആ സുന്ദരിക്കുട്ടിയെ ഒരു കാമറക്കണ്ണുകൾക്കും പിടികൊടുക്കാതെ അസിനും രാഹുലും കാത്തത്.

ഇപ്പോൾ ഈ സുന്ദരിക്കുട്ടിയുടെ മനോഹരമായ കുറച്ച് ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഒരു ടോയ് കാറിൽ ഇരിക്കുന്ന കുഞ്ഞ് അരിന്റെ ക്യൂട്ട് ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. അസിൻ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നടിയും അസിന്റെ അടുത്ത സുഹൃത്തുമായ രവീണാ ടണ്ഠൻ സമ്മാനിച്ച ടോയ് കാറാണത്. വെള്ള നിറത്തിലുള്ള ഈ സൂപ്പർ കാർ ആസ്വദിച്ച് ഓടിക്കുകയാണ് കുട്ടി അസിൻ.

കുഞ്ഞിന്റെ പിറന്നാൾ ആഘോഷങ്ങളഅ‍ക്കൊപ്പമുള്ള ഒരു മനോഹര ചിത്രമാണ് ഇവർ ആദ്യമായി പങ്കു വച്ചത്. പിങ്ക് ഫ്രോക്കിൽ രാജകുമാരിയെപ്പോലെ ക്യൂട്ടായ അരിന്റെ ആ ചിത്രം പെട്ടെന്നു തന്നെ വൈറലായി. ആരാധകർ കാത്തുകാത്തിരുന്ന ഒരു ചിത്രമായിരുന്നു അത്. വാവയായിരുന്ന അരിന്റെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേർത്തായിരുന്നു രാഹുൽ ചിത്രം പങ്കുവച്ചത്.

കുഞ്ഞ് അരിൻ ജനിച്ചപ്പോൾ അസിന്റെ വയറിൽ ഹൃദയചിഹ്നത്തിൽ ഇരുവരുടേയും കൈകൾ ചേർത്തുവച്ച അതിമനോഹരമായ ഒരു ചിത്രമാണ് അസിൻ പങ്കുവച്ചത്. അതുപോലെ ഇവരുെട വിവാഹവാർഷികത്തിൽ പങ്കുവച്ചതാകട്ടെ വാവയുെട കാൽ വിരലിൽ മോതിരമിട്ട ഒരു സൂപ്പർക്യൂട്ട് ചിത്രവും.

മാതാപിതാക്കളേ... നിങ്ങളുടെ പൊന്നോമനകൾക്ക് നിങ്ങൾ കൊച്ചുകൊച്ചു കഥകൾ പറഞ്ഞുകൊടുക്കാറില്ലേ... ആരും പറയാത്ത അധികം കേൾക്കാത്ത അത്തരം കഥകൾ കേൾക്കാൻ ഒരുപാട് കൊച്ചു കുട്ടികൾക്ക് ആഗ്രഹമുണ്ട്. അങ്ങനെയുള്ള മനോഹരമായ കുഞ്ഞിക്കഥകൾ ഞങ്ങൾക്ക് അയച്ചു തരാമോ? നിങ്ങളുടെ കുട്ടികളുടെ ആ പ്രിയപ്പെട്ട കഥകൾ മനോരമ ഓൺലൈനിലൂടെ ലോകം കേൾക്കട്ടെ. മികച്ച കഥകൾക്ക് സമ്മാനവും ഉണ്ടേ...

നിങ്ങൾ ചെയ്യേണ്ടത് - നിങ്ങളുടെ കുട്ടികഥകള്‍ children@mm.co.in ലേയ്ക്ക് അയച്ചു തരിക. പേരും വിലാസവും ഫോണ്‍ നമ്പരും എഴുതാൻ മറക്കല്ലേ...