ആമിയായി അൻവിത; ഒപ്പം മഞ്ജുവിന്റെ പ്രോൽസാഹനവും‍

അടുത്ത കാലത്ത് മഞ്ജുവാര്യരുടെ ഏറെ ചര്‍ച്ച ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ആമിയിലേത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായി മഞ്ജു വാര്യർ എത്തിയപ്പോൾ നിരവധി കൈയ്യടികൾ ആമി നേടി. ഇപ്പോളിതാ സ്‌കൂളിലെ പ്രച്ഛന്നവേഷ മത്സരത്തില്‍ ആമിയായി ഒരു കൊച്ചുമിടുക്കി എത്തിയിരിക്കുന്നു.

ചെസ്റ്റ് നമ്പര്‍ 106 എന്നു വിളിച്ചപ്പോള്‍ അന്‍വിത എന്ന കൊച്ചുമിടുക്കിയാണ് പച്ചപ്പട്ടുസാരിയുടുത്ത്, വലിയ വട്ടക്കണ്ണടയൊക്കെ വച്ച് വന്നത്. പശ്ചാത്തലത്തില്‍ ആമി എന്ന ചിത്രത്തിലെ ശ്രേയാ ഘോഷാല്‍ ആലപിച്ച നീര്‍മാതളപ്പൂവിനുള്ളില്‍ എന്ന ഗാനവും. അന്‍വിത വന്ന് സ്വയം പരിചയപ്പെടുത്തി, താന്‍ കമല സുരയ്യയാണെന്ന്.

ഒടുവിൽ അന്‍വിതയുടെ ഈ ഉദ്യമത്തിന് പ്രോൽസാഹനവുമായി മഞ്ജു എത്തി. മഞ്ജു ഇന്‍സ്റ്റഗ്രാമിലാണ് ഇത് പോസ്റ്റ് ചെയ്തത്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് അന്‍വിതയുടെ വിഡിയോയുമുണ്ട്. മഞ്ജുചേച്ചിയുടെ മെസ്സേജ് സുരേഷ് അങ്കിൾ കാണിച്ചു തന്നു. താങ്ക്യൂ സോ മച്ച് എന്നായിരുന്നു അന്‍വിതയുടെ മറുപടി. ഇതും മഞ്ജു തന്റെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു..