ഒറ്റ ‘സൈക്കിള്‍’ ദുരിതാശ്വാസത്തിന്; അവള്‍ക്ക് ‘ഒരായിരം’ സൈക്കിളുകള്‍..!

പ്രളയക്കെടുതിയിൽ ഉഴലുന്ന കേരളത്തിന് തന്റെ കുഞ്ഞ് സമ്പാദ്യം നൽകിയ തമിഴ്നാട് സ്വദേശിനിയായ പെൺകുൺകുട്ടിയുടെ വാർത്ത എല്ലാവരുടേയും ഹൃദയം നിറച്ചിരുന്നു. തന്റെ സമപ്രയാക്കാരെല്ലാം ദുരാതാശ്വാസക്യാമ്പിൽ കഴിയുന്നത് കണ്ടതാണ് ഈ പെൺകുട്ടിയുടെ മനസ് മാറ്റിമറിച്ചത്. സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ തന്റെ നാലുവർഷത്തെ സമ്പാദ്യം ഇവൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയിരുന്നു.

ഒക്ടോബര്‍ 16ന് പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സൈക്കിള്‍ വാങ്ങാനായി നാലുവര്‍ഷമായി കൂട്ടിവച്ച പണമാണ് അനുപ്രിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. 8000 രൂപയായിരുന്നു അനുപ്രിയ സൈക്കിളിന് വേണ്ടി സ്വരൂപിച്ചത്. എന്നാൽ ഇവളുടെ ഹൃദയശുദ്ധി തിരിച്ചറിഞ്ഞ ഹീറോ മോട്ടോർസ് അവളുടെ മനസുപോലെ തന്നെ വലിയ സമ്മാനവും നൽകാനൊരുങ്ങുകയാണ്.

എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ അനുപ്രിയയ്ക്ക് പുത്തന്‍ സൈക്കിള്‍ സമ്മാനമായി എത്തിക്കുമെന്നാണ് ഹീറോ സൈക്കിള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹിറോ മോട്ടോര്‍സ് കമ്പനിയുടെ ചെയര്‍മാനാണ് അനുപ്രിയയുടെ നല്ലമനസിന് ആദരം നല്‍കാനുള്ള തീരുമാനം ട്വീറ്റ് ചെയ്തത്. ‍