കലക്ടർ അനുപമയുടെ ക്യൂട്ട് അയാന്റെ പിറന്നാൾ ചിത്രങ്ങൾ

ഐഎഎസ് ഉദ്യോഗസ്ഥ എന്നതിലുപരി ഒരു ജനകീയ കലക്ടറാണ് അനുപമ ഐഎഎസ്. തൃശൂർ കലക്ടറായി ചുതലയേറ്റ ഇവർ മുഖം നോക്കാതെ നടപടിയെടുക്കുന്ന കലക്ടർ മാത്രമല്ല ഉത്തമയായ കുടുംബിനി കൂടിയാണ്. ഭക്ഷണത്തിൽ മായം ചേർത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന, നോക്കുകൂലിക്കാരെ മുട്ടുകുത്തിച്ച കളക്ടർ കുടുംബത്തിലെത്തിയാൽ പിന്നെ നല്ലൊരു വീട്ടമ്മയാകും.

തിരക്കുകൾ മാറ്റി വച്ച് കുഞ്ഞ് അയാന്റെ അമ്മയായി ബിസിനസുകാരനായ ക്ലിൻസൺ പോളിന്റെ ഭാര്യയായി നിറഞ്ഞു നിൽക്കും അനുപമ. ഇതിനിടെ കുടുംബത്തിലെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കാനും കളക്ടര്‍ മറക്കാറില്ല.

ഇപ്പോഴിതാ മകൻ അയാന്റെ രണ്ടാം ജൻമദിനത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരിക്കുകയാണ് അനുപമ. മനോഹരമായി ഡിസൈൻ ചെയ്ത ബർത്ത് ഡേ കേക്കിനു മുന്നിൽ നിന്നുള്ള ക്യൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു അനുപമയുടെ മകന്റെ പിറന്നാൾ.