അല്ലു അർജുന്റെ മകളുടെ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണല്ലോ. എന്നാൽ പല താരങ്ങളും തങ്ങളുടെ മക്കളെ ലൈംലൈറ്റിൽ നിർത്താൻ ആഗ്രഹിക്കാത്തവരാണ്. അപൂർവം ചിലർ മാത്രമാണ് തങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്.

ഈയിടെ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ മകൾ അർഹയുടെ ക്യൂട്ട് ചിത്രങ്ങൾ ഇൻസ്‌റ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരുന്നു. ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ട താമസം അവ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മകളുടെ ക്യൂട്ട് ചിത്രങ്ങൾ അല്ലു തന്നെയാണ് ഇൻസ്‌റ്റാഗ്രാമിലൂടെ ഷെയർ ചെയ്തത്.

നവംബർ 21ന് മകളുടെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അല്ലു തന്റെ ഇൻസ്റ്റാഗ്രാം യാത്രയ്ക്ക് തുടക്കമിട്ടത്. അല്ലുവിന് ഒരു മകൻ കൂടിയുണ്ട് അർജുൻ. സ്നേഹ റെഡ്ഡിയാണ് അല്ലുവിന്റെ ഭാര്യ.