‘ഐസ്ക്രീം ലവ്, അല്ലി ലവ്സ് ഐസ്ക്രീം’

സ്വകാര്യ ജീവിതത്തിലും സിനിമയിലും തന്റെതായ നിലപാടുകൾ പുലർത്തുന്നയാളാണ് പൃഥ്വിരാജ്. സോഷ്യൽ മീഡിയയിലും കൃത്യമായ കാഴ്ചപ്പാടോടെയാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ. അതുകൊണ്ടു തന്നെ കുടുംബവുമൊത്തുള്ള ചിത്രങ്ങൾ വിരളമായി മാത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക. പ്രത്യേകിച്ചും മകൾ അലംകൃതയുടെ ചിത്രങ്ങൾ

ഇക്കാര്യത്തില്‍ ഭാര്യ സുപ്രിയയുടെ നിലപാടും മറ്റൊന്നല്ല. മകളുടെ മുഖം കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഇരുവരും പരസ്യപ്പെടുത്താറേയില്ല. അത്തരത്തിൽ മുഖം തിരിഞ്ഞു നിൽക്കുന്ന അലംകൃതയെന്ന അല്ലിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിവിധ തരം ഐസ്ക്രീമുകളിൽ കണ്ണു നട്ട് നില്‍ക്കുന്ന അലംകൃതയുടെ ചിത്രം സുപ്രിയയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ഐസ്ക്രീം ലവ്, അല്ലി ലവ്സ് ഐസ്ക്രീം’ എന്ന ഹാഷ് ടാഗാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.