വീണ്ടും താരമായി പൃഥ്വിയുടെ അലംകൃത!

സ്വകാര്യ ജീവിതത്തിലും സിനിമയിലും തന്റെതായ നിലപാടുകൾ പുലർത്തുന്നയാളാണ് പൃഥ്വിരാജ്. സോഷ്യൽ മീഡിയയിലും കൃത്യമായ കാഴ്ചപ്പാടോടെയാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ. അതുകൊണ്ടു തന്നെ കുടുംബവുമൊത്തുള്ള ചിത്രങ്ങൾ വിരളമായി മാത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക. പ്രത്യേകിച്ചും മകൾ അലംകൃതയുടെ ചിത്രങ്ങൾ. വളരെ അപൂർവ്വമായാണ് പൃഥ്വിരാജും സുപ്രിയയും മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അതിനാൽ തന്നെ അലംകൃതക്ക് നിറയെ ആരാധകരുമുണ്ട്.

ഇത്തവണ അല്ലിമോളുടെ കളിപ്പാട്ടങ്ങളാണ് താരമായിരിക്കുന്നത്. കളിപ്പാട്ടങ്ങളൊക്കെ വൃത്തിയാക്കാനായി എടുത്തപ്പോഴാണ് മകൾക്ക് ഇത്രയും കളിപ്പാട്ടങ്ങളുണ്ടെന്ന് മനസിലായെതെന്ന് പറഞ്ഞാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്. അല്ലി മോളുടെ കുറെ കളിപ്പാട്ടങ്ങൾ കൂട്ടിയിട്ട ചിത്രത്തോടൊപ്പമാണ് സുപ്രിയയുടെ കുറിപ്പ്. മുൻപ് മകളുടെ പിറന്നാളിന് കളിപ്പാട്ടം വാങ്ങാൻ പോയ സുപ്രിയയുടെ കുസൃതി ചിത്രവും വൈറലായിരുന്നു. ഒരു പൂച്ചയുടെ മുഖം മൂടി വച്ച ചിത്രമാണ് അന്ന് സുപ്രിയ പങ്കു വച്ചത്.

അല്ലിമോളെ ചുമലിലേറ്റി നടക്കുന്ന പൃഥ്വിരാജിന്റെ ചിത്രം സുപ്രിയ നേരത്തെ പങ്കുവെച്ചിരിന്നു. ഡാഡയും അല്ലിയും എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ. അല്ലിയുടെ മുഖം കാണുന്ന ഒരു ചിത്രം ഒരുവർഷം മുൻപ് മാത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അടുത്തിടെയാണ് അല്ലി നാലാം പിറന്നാൾ ആഘോഷിച്ചത്. അന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന അല്ലിയുടെ ചിത്രമാണ് ഇരുവരും പോസ്റ്റ് ചെയ്തത്.

നേരത്തെ പൃഥ്വിക്കൊപ്പം കണ്ണടച്ചുപ്രാർഥിക്കുന്ന അല്ലിയുടെ ചിത്രം സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. മുൻപ് മുഖം തിരിഞ്ഞു നിൽക്കുന്ന അലംകൃതയെന്ന അല്ലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവിധ തരം ഐസ്ക്രീമുകളിൽ കണ്ണു നട്ട് നില്‍ക്കുന്ന അലംകൃതയുടെ ചിത്രം സുപ്രിയയാണ് അന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ഐസ്ക്രീം ലവ്, അല്ലി ലവ്സ് ഐസ്ക്രീം’ എന്ന ഹാഷ് ടാഗാണ് ചിത്രത്തിന് കൊടുത്തിരുന്നത്.

View this post on Instagram

That moment when you realise your child has too many toys when you take them out to clean them! 🤦🏻‍♀️#Ally&Mamma😀

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

View this post on Instagram

Cat's got swag! 🐱 #catwoman #toyshopping ❤️

A post shared by Prithviraj Sukumaran (@therealprithvi) on