ആരാധ്യയുടെ പ്രായത്തില്‍ ഞാന്‍; ചിത്രം പങ്കുവച്ച് ഐശ്വര്യ

അധിക ദിവസമായില്ല ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ സജീവമായിട്ട്. മനോഹരമായ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാൻ അന്നുമുതൽ ഐശ്വര്യ ശ്രദ്ധിക്കാറുണ്ട്. ആരാധകര്‍ക്ക് എന്നും വിസ്മയം സമ്മാനിക്കാറുള്ള ഐശ്വര്യ റായ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചായാകുന്നത്.

ഐശ്വര്യയുടെ എല്‍കെജി കാലഘട്ടത്തിലെയും ഒന്നാം ക്ലാസിലെയും ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒന്നാം ക്ലാസിലെ ചിത്രത്തിനൊപ്പം മകള്‍ ആരാധ്യയുടെ പ്രായം എന്നാണ് താരം അടിക്കുറിപ്പ് നല്‍കിയത്. ഇതില്‍ ഐശ്വര്യയെ കണ്ടെത്താന്‍ മല്‍സരിക്കുകയാണ് ആരാധകര്‍. പക്ഷേ ആളെ കണ്ടെത്താന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വരില്ല എന്നാണ് ആരാധകരുടെ പക്ഷം. ആ തിളങ്ങുന്ന കണ്ണുകള്‍ ഐശ്വര്യയെ വേഗം കണ്ടെത്താന്‍ സഹായിക്കും. അമ്മയുടേ അതേ ഛായയാണ് ആരാധ്യയ്ക്ക് ഇപ്പോൾ, അതേ ഹെയർസ്റ്റൈലും.

കാന്‍ ചലച്ചിത്രമേളയില്‍ താരമായത് ഐശ്വര്യയും മകളുമായിരുന്നു. ഐശ്വര്യക്കൊപ്പം മകള്‍ ആരാധ്യയയും ലോകമാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. ഐശ്വര്യ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം പങ്കുവച്ചപ്പോള്‍ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. അകമഴിഞ്ഞ് നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. എന്നാല്‍ ആരാധ്യയുടെ ചുണ്ടില്‍ ഐശ്വര്യ ചുംബിച്ചതു ശരിയായില്ല എന്നായിരുന്നു ഒരുകൂട്ടരുടെ വിമര്‍ശനം.