കാനിൽ ഐശ്വര്യയെ കടത്തിവെട്ടി ആരാധ്യ!

കാൻഫെസ്റ്റിവൽ റെഡ് കാർപ്പറ്റിൽ പതിനേഴാമത്തെ തവണയാണ് ഐശ്വര്യ ചുവട് വയ്ക്കുന്നത്. ഇത്തവണ റെഡ്കാർപ്പറ്റിൽ വിസ്മയം വിരിയിക്കാൻ ഐശ്വര്യക്കൊപ്പം ആരാധ്യയുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞ് ആരാധ്യയുടെ കൈ പിടിച്ച് ഫാഷന്റെ മേളയ്ക്ക് ലോകസുന്ദരിയെത്തിയത്.

പീക്കോക്ക് പ്രിന്റും സീക്വൻസും നിറഞ്ഞ മനോഹരമായ ഫ്രോക്കിൽ ഐശ്വര്യ മൽസ്യകന്യകയെപ്പോലെ തിളങ്ങി. ആരാധ്യയാകട്ടെ നല്ല ചുവപ്പ് ഫ്രോക്കിൽ രാജകുമാരിയെപ്പോലെ ക്യൂട്ടായിരുന്നു. മേളയിലുടനീളം അമ്മയുടെ കൈപിടിച്ച് ആരാധ്യ ഒപ്പംതന്നെയുണ്ടായിരുന്നു.

കാനിൽ ഐശ്വര്യയെത്തുന്നതു തന്നെ വിരുന്നാണ്, അപ്പോഴാണ് കുഞ്ഞുരാജകുമാരി കൂടെ വിസ്മയം വിരിയിക്കാൻ അമ്മയ്ക്കൊപ്പമെത്തിയത്. മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് ഐശ്വര്യ ഇങ്ങനെ കുറിച്ചു ' "And I was born...again..."

നേരത്തെ കാൻഫെസ്റ്റിവലിൽ പങ്കെടുക്കാൻ മുംബൈ എയർപ്പോർട്ടില്‍ അമ്മയുടെ കൈപിടിച്ചെത്തിയ ആര്യാധ്യ പതിവുപോലെ മാധ്യമപ്രവർത്തകർക്ക് ഫോട്ടോയെടുക്കാൻ ഐശ്വര്യയ്ക്കൊപ്പം പോസ് ചെയ്തിരുന്നു.

അമ്മയുടെ ഡ്രസ്സിന് ചേരുന്ന കിടിലിൻ കറുപ്പ് ഉടുപ്പിൽ പതിവിലും ക്യൂട്ടായിരുന്നു ആരാധ്യ. അമ്മയും മകളും ഒരേ നിറത്തിലുള്ള ഉടുപ്പും ഷൂസുമണിഞ്ഞാണെത്തിയത്. അമ്മ കറുപ്പ് ടോപ്പും പാന്റസുമാണെങ്കിൽ വെളുപ്പും റോസും ബലൂണുകൾ പ്രിന്റ് ചെയ്ത സൂപ്പർ ബ്ളാക്ക് ഫ്രോക്കാണ് ആരാധ്യ ധരിച്ചിരുന്നത്.